Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാതിഭേദം ഉള്ളിടത്തോളം...

ജാതിഭേദം ഉള്ളിടത്തോളം കാലം ജാതി പറയേണ്ടിവരും ^വെളളാപ്പളളി നടേശൻ

text_fields
bookmark_border
ജാതിഭേദം ഉള്ളിടത്തോളം കാലം ജാതി പറയേണ്ടിവരും -വെളളാപ്പളളി നടേശൻ തൃശൂർ: സമൂഹത്തിൽ ജാതിഭേദം ഉള്ളിടത്തോളം കാലം ജാതി പറയേണ്ടിവരുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. എസ്.എൻ.ഡി.പി യോഗം തൃശൂർ ടൗൺ ഇൗസ്റ്റ് ചെമ്പൂക്കാവ് ശാഖക്കായി ടി.ആർ. രാഘവൻ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ച യമുന രാഘവൻ മെമ്മോറിയൽ ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റ് ചെയർമാൻ ടി.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. മുൻമന്ത്രി കെ.പി. വിശ്വനാഥൻ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, കോർപറേഷൻ കൗൺസിലർമാരായ ജോൺ ഡാനിയേൽ, അഡ്വ.സുബി ബാബു, കെ. മഹേഷ്, യോഗം കേന്ദ്രവനിതാസംഘം സെക്രട്ടറി സംഗീത വിശ്വനാഥ്, യൂനിയൻ പ്രസിഡൻറ് ഐ.ജി. പ്രസന്നൻ, സെക്രട്ടറി ഡി.രാജേന്ദ്രൻ, വൈസ് പ്രസിഡൻറ് ടി.ആർ. രഞ്ജു, വനിതസംഘം ജില്ല കോഒാഡിനേറ്റർ ഇന്ദിരാദേവി, എൻ.വി. രഞ്ജിത്ത്, പി.വി. പുഷ്പരാജ് എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡൻറ് എം.കെ. മദനസുന്ദരൻ സ്വാഗതവും സെക്രട്ടറി സി.ബി. ബൈജു നന്ദിയും പറഞ്ഞു. വിജയകുമാറിനെ വെള്ളാപ്പളളി നടേശൻ പൊന്നാടയണിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story