Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമംഗല്യക്ക്​...

മംഗല്യക്ക്​ പൂട്ടുവീണിട്ട്​ മൂന്ന് വർഷം; വാടകയിനത്തിൽ ദേവസ്വത്തിന് നഷ്​ടപ്പെട്ടത്​ 22 ലക്ഷത്തോളം രൂപ

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്രത്തിനടുത്തുള്ള ദേവസ്വത്തി​െൻറ വൈജയന്തി ഷോപ്പിങ് കോംപ്ലക്സിലെ കെ.ടി.ഡി.സിയുടെ ഹോട്ടൽ മംഗല്യ അടച്ചുപൂട്ടിയിട്ട് മൂന്ന് വർഷം. കെ.ടി.ഡി.സിയുടെ ലാഭകരമായി പ്രവർത്തിക്കുന്ന അപൂർവം സ്ഥാപനങ്ങളിലൊന്നായിരുന്ന മംഗല്യ ദേവസ്വം ബലമായി ഒഴിപ്പിക്കുകയായിരുന്നു. എന്നാൽ, ദേവസ്വം ആവശ്യത്തിനെന്ന് പറഞ്ഞ് ഒഴിപ്പിച്ച മുറികൾ ഇപ്പോഴും വെറുതെകിടക്കുകയാണ്. 60,000 രൂപയോളമാണ് വാടകയിനത്തിൽ കെ.ടി.ഡി.സി ദേവസ്വത്തിന് നൽകിയിരുന്നത്. മൂന്ന് വർഷം കൊണ്ട് 22 ലക്ഷത്തോളം രൂപ വാടകയിനത്തിൽ ദേവസ്വത്തിന് നഷ്ടപ്പെട്ടു. 2014 ആഗസ്റ്റ് 24നാണ് പൊതുമേഖല സ്ഥാപനമായ മംഗല്യ പൂട്ടിയത്. മുപ്പത്തെേട്ടാളം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനം പൂട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സ്ഥാപനം നിലനിർത്താൻ കെ.ടി.ഡി.സിയും ഏറെ ശ്രമിച്ചു. പൊലീസ് സഹായത്തോടെയാണ് ദേവസ്വം ഒഴിപ്പിക്കൽ നടത്തിയത്. ദേവസ്വം ചുമർ ചിത്ര കേന്ദ്രവും കൃഷ്ണനാട്ടം കളിയോഗവും ലൈബ്രറിയും ഇങ്ങാട്ട് മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, മറ്റൊരു സ്വകാര്യ ഹോട്ടൽ ശൃംഖലയെ കൊണ്ടുവരുന്നതിനാണ് കെ.ടി.ഡി.സിയെ ഒഴിപ്പിക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. വൈജയന്തി കെട്ടിടത്തിലേക്ക് കൊണ്ടുവന്ന ലൈബ്രറിയും ചുമർചിത്ര കേന്ദ്രവും വീണ്ടും അവിടെനിന്ന് മാറ്റാനും ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. എന്തായാലും ഹോട്ടൽ പ്രവർത്തിച്ചിരുന്ന ഭാഗം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. തിരക്കുള്ള റസ്റ്റാറൻറും വിവാഹ സദ്യാലയവുമെല്ലാം ഉണ്ടായിരുന്ന മംഗല്യ പ്രവർത്തിച്ചിരുന്നപ്പോൾ ഈ കെട്ടിടത്തിലെ മറ്റ് കച്ചവട സ്ഥാപനങ്ങളിലും തിരക്കുണ്ടായിരുന്നു. എന്നാൽ, മംഗല്യ പൂട്ടിയതോടെ മറ്റ് കച്ചവടക്കാർക്കും കഷ്ടകാലമായി. ദിവസം 500 രൂപയുടെ കച്ചവടം പോലും നടക്കാത്ത ദിവസങ്ങളുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ജനുവരിയോടെ നിലവിലെ ദേവസ്വം ഭരണ സമിതിയുടെ കാലാവധി തീരുമ്പോൾ കെ.ടി.ഡി.സിക്കും നല്ല കാലം തെളിയുമെന്നാണ് പ്രതീക്ഷ. മംഗല്യ വീണ്ടും തുറക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് കെ.ടി.ഡി.സി ഡയറക്ടർ കെ.കെ. വത്സരാജ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story