Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളക്കെട്ട്:...

വെള്ളക്കെട്ട്: കൊരട്ടിച്ചാല്‍ പാടശേഖരത്തില്‍ നെല്‍കൃഷി വൈകുന്നു

text_fields
bookmark_border
ചാലക്കുടി: വെള്ളക്കെട്ടുമൂലം കുലയിടം- കൊരട്ടിച്ചാല്‍ പാടശേഖരത്തില്‍ നെല്‍കൃഷിയിറക്കാന്‍ വൈകുന്നു. ഓണത്തിന് മുമ്പ് 65 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ കൃഷിയിറക്കാമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വെള്ളക്കെട്ട് ഒഴിവാകാത്തതിനാല്‍ അതിന് സാധിച്ചില്ല. ഇത്തവണയും ഇവിടെ മുണ്ടകന്‍കൃഷി മാത്രമേ നടക്കൂവെന്ന് കർഷകർ പറഞ്ഞു. രണ്ടു തവണ കൃഷിയിറക്കണമെന്നത് കര്‍ഷകരുടെ നാളുകളായുള്ള സ്വപ്നമാണ്. പാടശേഖരത്തില്‍ സമീപകാലത്ത് അട്ടകളുടെ ശല്യം വ്യാപകമാണ്. ഇതിന് ഫലപ്രദമായ പരിഹാരമായില്ല. തൊഴിലാളികള്‍ക്ക് പണിയെടുക്കാന്‍ പേടിയാണ്. കുറച്ചുകാലം തരിശുകിടന്നതിനാൽ അട്ടശല്യം വർധിച്ചു. ഇവയെ തുരത്താൻ കുമ്മായം വിതറിയെങ്കിലും ഫലപ്രദമായില്ല. പഞ്ചായത്തില്‍ കൃഷി ഓഫിസറുടെ സേവനം ലഭിക്കാത്തതും സമയത്തിന് കൃഷിയിറക്കുന്നതിന് പ്രതിസന്ധി സൃഷ്്ടിച്ചിട്ടുണ്ട്. ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം കുലയിടം -കൊരട്ടിച്ചാല്‍ സമഗ്രവികസന പദ്ധതി ഈ പാടശേഖരത്തില്‍ ആരംഭിച്ചതിനാല്‍ ഇത്തവണ രണ്ട് തവണ കൃഷിയിറക്കാമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. ഇതി​െൻറ ഭാഗമായി രണ്ടേ മുക്കാല്‍ കോടി രൂപയുടെ പദ്ധതികളും പൂര്‍ത്തിയായിട്ടുണ്ട്. കൊരട്ടിച്ചാല്‍ പദ്ധതിയുടെ തോടി​െൻറ പണികള്‍ മുക്കാല്‍ ഭാഗം കഴിഞ്ഞിട്ടുണ്ട്. തടയണയുടെ പണിയും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു. അഞ്ച് കോടിയുടേതാണ് പദ്ധതി. രണ്ടു തോടി​െൻറയും ചാലി​െൻറയും പണികള്‍ പൂർത്തിയാക്കണം. അതിന് ഇനിയും രണ്ടുകോടി രൂപ ആവശ്യമാണ്. കൊരട്ടിച്ചാലി​െൻറ നവീകരണത്തിലൂടെ കാര്‍ഷികമേഖലയുടെ നട്ടെല്ലായ പാടശേഖരങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുങ്ങുകയാണ്. കാടുകുറ്റി, അന്നമനട പഞ്ചായത്തുകളില്‍പ്പെടുന്ന കുലയിടം, വെസ്്റ്റ് കൊരട്ടി, ചെറുവാളൂര്‍ പാടശേഖരങ്ങളിലായി മുന്നൂറോളം കര്‍ഷകര്‍ക്ക് നേരിട്ടും ആയിരത്തിലധികം കര്‍ഷകര്‍ക്ക് പരോക്ഷമായും പ്രയോജനകരമാണ് കുലയിടം- കൊരട്ടിച്ചാല്‍ സമഗ്ര വികസനപദ്ധതി. രാഷ്്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങളായി ഏക്കറുകളോളം വരുന്ന കുലയിടം പാടശേഖരത്തില്‍ കുറച്ചു സ്ഥലത്ത് മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. 300 ഏക്കറുകളോളം വരുന്ന പാടശേഖരത്തി​െൻറ പല ഭാഗങ്ങളും നികത്തിയിട്ടുണ്ട്. കൃഷിയിറക്കാത്തതിനാല്‍ കാടുപിടിച്ച് തരിശായും കിടക്കുന്നു. ഇവിടത്തെ കൃഷിക്ക് സഹായകമായ കൊരട്ടിച്ചാല്‍ ചേറുമൂടി ആഴം കുറഞ്ഞ് കിടക്കുകയാണ്. വശങ്ങള്‍ കെട്ടി സംരക്ഷിക്കാത്തതിനാല്‍ പലയിടത്തും നാശോന്മുഖമായ നിലയിലാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജൈവരീതിയ്ക്ക് പ്രാധാന്യം നല്‍കി പാടശേഖരത്തില്‍ നെല്‍കൃഷി നടത്തി ജൈവഅരി വിപണിയിലെത്തിക്കാനും കര്‍ഷകര്‍ ആലോചിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story