Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുക്കാട്ടുകരയിലെ...

മുക്കാട്ടുകരയിലെ 'ആനക്കോണ്ട' പിടിയിൽ

text_fields
bookmark_border
തൃശൂർ: മുക്കാട്ടുകരയിൽ ജനങ്ങളെ ആശങ്കയിലാക്കിയ മലമ്പാമ്പിനെ നാട്ടുകാർ പിടികൂടി. കഴിഞ്ഞ മാർച്ചിൽ മുക്കാട്ടുകര പോസ്റ്റോഫിസ് റോഡിന് സമീപമുള്ള പാടത്തെ കുളത്തിനടുത്ത് ഉപയോഗശൂന്യമായ കിണറ്റിലെ മരത്തടിയിൽ തൂങ്ങിക്കിടന്ന നിലയിൽ മലമ്പാമ്പിനെ കണ്ടെത്തിയിരുന്നത്. ഇവിടെ മീൻ പിടിക്കാനെത്തിയ യുവാക്കൾ ദൃശ്യം പകർത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ആനക്കോണ്ടയെന്ന നിലയിൽ ഈ ദൃശ്യം പ്രചരിച്ചത് വലിയ വാർത്തയായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരന്തരമായി പ്രദേശത്ത് പരിശോധന നടത്തിയിരുന്നുവെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച രാത്രിയാണ് കുളത്തി​െൻറ സമീപത്തായി മലമ്പാമ്പിനെ കണ്ടെത്തിയത്. 10 അടി നീളവും 11 കി.ഗ്രാം തൂക്കവുമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടു പോയി. തിങ്കളാഴ്ച കാട്ടിൽ വിടുമെന്ന് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story