Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ത്രീകളുടെ അനുഭവലോകം...

സ്ത്രീകളുടെ അനുഭവലോകം അറ്റമില്ലാത്ത കടല്‍ പോലെ ^വൈശാഖൻ

text_fields
bookmark_border
സ്ത്രീകളുടെ അനുഭവലോകം അറ്റമില്ലാത്ത കടല്‍ പോലെ -വൈശാഖൻ Photo പുന്നയൂര്‍ക്കുളം: സ്ത്രീകളുടെ അനുഭവലോകം അറ്റമില്ലാത്ത കടല്‍ പോലെ വിസ്തൃതമാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് അവഗണിക്കപ്പെടുന്ന സ്ത്രീയുടെ അനുഭവങ്ങള്‍ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് പുതിയ കാലത്തി​െൻറ സാഹിത്യമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പുന്നയൂര്‍ക്കുളത്തെ കമല സുറയ്യ സ്മാരകത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കേരള സാഹിത്യ അക്കാദമി നടത്തിയ വനിത എഴുത്തുകാരുടെ സംഗമത്തി​െൻറ സമാപന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ എഴുത്തുകാരിയും യാഥാസ്ഥിതികതയില്‍ ഉറച്ചുനില്‍ക്കുന്ന സമൂഹത്തെ പൊളിച്ചെഴുതി പുതിയ ജീവിതം പണിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യത്തില്‍ അത് ഇനിയുമേറെ ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. ഓരോ സ്ത്രീയുടെയും ജീവിതം അത്യപൂർവമായ അനുഭവങ്ങളുടെ അഗാധമുദ്രകള്‍ പതിഞ്ഞതാണ്. അതുകൊണ്ടുതന്നെ പുതിയകാലത്ത് സ്ത്രീയെഴുത്ത് ഒരുപാട് നവീനതകള്‍ ഉള്‍ച്ചേര്‍ന്നതാണ്. സ്ത്രീകളെഴുതുമ്പോള്‍ അതുവരെ അജ്ഞാതമായിരുന്ന പുതിയലോകങ്ങള്‍ തുറക്കപ്പെടുന്നു. എഴുത്തുകാരികള്‍ പ്രതിരോധത്തി​െൻറ പതാകവാഹകരാകുമെന്നാണ് എഴുത്തുകാരികളുടെ ഇൗ സംഗമം തെളിയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാപനസമ്മേളനത്തില്‍ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് അധ്യക്ഷതവഹിച്ചു. അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, ഫസീല എന്നിവര്‍ സംസാരിച്ചു. കമല സുറയ്യയുടെ രചനകളെ മുന്‍നിര്‍ത്തി രാവിലെ നടന്ന സെമിനാറില്‍ അക്കാദമി അംഗം ബി.എം. സുഹ്‌റ മോഡറേറ്ററായി. തമിഴ് എഴുത്തുകാരി കെ.വി. ശൈലജ, ഡോ. ടി.വി. സുനീത, ഡോ. മിനി പ്രസാദ്, മിനി ആലീസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story