Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഹിങ്ക്യൻ ജനതക്ക്...

റോഹിങ്ക്യൻ ജനതക്ക് നീതി ലഭ്യമാക്കണം: സേട്ട്സാഹിബ് സാംസ്കാരിക വേദി

text_fields
bookmark_border
തൃശൂർ: റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമറിലേക്ക് തിരിച്ചയക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അഭയാർഥികളെ എന്നും സംരക്ഷിച്ചിട്ടുള്ള ഭാരത സംസ്കാരം റോഹിങ്ക്യൻ അഭയാർഥികൾക്ക് കൂടി ബാധകമാക്കി അവരെ ഇന്ത്യയിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സേട്ട് സാഹിബ് സാംസ്കാരിക വേദി പ്രതിഷേധ ധർണയും ഒപ്പ് ശേഖരണവും നടത്തി. ജില്ല പ്രസിഡൻറ് സജീവനി സുലൈമാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു. എ.ടി. അബ്ദുൽ മജീദ്, സി. ഷറഫുദ്ദീൻ, ജംഷീർ അലി ചിന്നക്കൽ, കെ.പി. സുബ്രഹ്മണ്യൻ, ഹാഷിം ചാമക്കാല, റഹീം പള്ളത്ത്, കെ.എം. നൗഷാദ്, മുഹമ്മദ് പാമ്പ്ര, പി.കെ. ഹംസ, വിമൽ അമ്മാടം, നാസർ തെരുവത്ത്, എം.കെ. ഹനീഫ്, ഉസ്മാൻ ചീന്നംമ്പുള്ളി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story