Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൃത്യുഞ്​ജയ ഹോമം...

മൃത്യുഞ്​ജയ ഹോമം ഡിസ്​ക്കൗണ്ട്​ നിരക്കിൽ നൽകിയാൽ സൗകര്യമാകും ^കെ.ഇ.എൻ

text_fields
bookmark_border
മൃത്യുഞ്ജയ ഹോമം ഡിസ്ക്കൗണ്ട് നിരക്കിൽ നൽകിയാൽ സൗകര്യമാകും -കെ.ഇ.എൻ കൊടുങ്ങല്ലൂർ: കേരളത്തിൽ മൃത്യുഞ്ജയ ഹോമം കുടുതൽ നടത്തേണ്ടി വരുമെന്നതിനാൽ അതിന് ഡിസ്ക്കൗണ്ട് നൽകുകയാെണങ്കിൽ എഴുത്തുകാർക്കും സാഹ്യത്യകാരൻമാർക്കും സൗകര്യമാകുമെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ഹിന്ദു െഎക്യവേദി നേതാവ് ശശികലയുടെ വിവാദ പ്രസംഗത്തെ പരിഹസിച്ചായിരുന്നു അദ്ദേഹത്തി​െൻറ പ്രതികരണം. നിയമ ലംഘനവും, ഭരണഘടന വിരുദ്ധവുമായ ഇത്തരം പ്രസ്താവനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.ഇ.എൻ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ സൗഹൃദ വേദി സംഘടിപ്പിച്ച 'സൗഹൃദസദസ്സ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല നടത്തുക മാത്രമല്ല അത് ആഘോഷിക്കുന്നതും ഫാഷിസത്തി​െൻറ രീതിയാണെന്ന് ഗൗരി ലേങ്കഷി​െൻറ കൊലയെ പരാമർശിച്ചുകൊണ്ട് കെ.ഇ.എൻ പറഞ്ഞു. മനുഷ്യ​െൻറ ചിന്തകളെ ഇല്ലാതാക്കി വികാര ഭീകരത സൃഷ്ടിക്കുകയാണ് സംഘ്പരിവാർ. ഇതിനെ വിചാരത്തി​െൻറ ലോകം സൃഷ്ടിച്ചുകൊണ്ട് പ്രതിരോധിക്കണം. ഫാഷിസത്തിനെതിരെ വികേന്ദ്രീകൃതവും, കേന്ദ്രീകൃതവും, നിയമപരവുമായ ജാഗ്രതകൾ വേണം. കേരളത്തിൽ പൊതുരംഗത്ത് രൂപപ്പെട്ടുവരുന്ന െഎക്യത്തെ തകർക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദ വേദി പ്രസിഡൻറ് ഡോ. കെ.പി. സുമേധൻ അധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൻ എം.എൽ.എ മുഖ്യാതിഥിയായി. മുഖ്യ രക്ഷാധികാരി ഡോ. പി.എ. മുഹമ്മദ് സെയ്ത് ആമുഖ പ്രസംഗം നടത്തി. കോട്ടപ്പുറം കിഡ്സ് ഡയറക്ടർ ഫാദർ പോൾ തോമസ് കളത്തിൽ, എസ്.എൻ.ഡി.പി യൂനിയൻ മുൻ സെക്രട്ടറി കെ.സി. രാധാകൃഷ്ണൻ, പി.ഡി. അബ്ദുറസാഖ് മൗലവി, പ്രഫ. എസ്. ഭാർഗവൻപിള്ള, പി.വി. സജീവ്കുമാർ, ഇ.എ. മുഹമ്മദ്റഷീദ്, ടി.എൻ. േജായ്(നജ്മൽ ബാബു), സൗഹൃദ വേദി ജനറൽ സെക്രട്ടറി അനസ് നദ്വി, പ്രോഗാം കൺവീനർ കെ.എം. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story