Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശശികല കേരളീയ...

ശശികല കേരളീയ സമൂഹത്തിന് അപമാനം ^യൂത്ത് ലീഗ്

text_fields
bookmark_border
ശശികല കേരളീയ സമൂഹത്തിന് അപമാനം -യൂത്ത് ലീഗ് തൃശ്ശൂർ: പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ പ്രസംഗം നടത്തിയ ശശികല കേരളീയ സമൂഹത്തിന് അപമാനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഗൗരി ലങ്കേഷിനെ പോലെ കൊല്ലപ്പെടാതിരിക്കണമെങ്കിൽ എഴുത്തുകാർ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന ശശികലയുടെ പ്രസ്താവന വധഭീഷണിയാണ്. ഇത്തരം പ്രസ്താവനകൾ നടത്തുന്ന ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മടിക്കുന്നതെന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഗൗരി ലങ്കേഷി​െൻറ കൊലപാതകികളെ കുറിച്ച് ആർക്കെങ്കിലും അവ്യക്തത ഉണ്ടെങ്കിൽ അതിനുള്ള മറുപടി കൂടിയാണ് ശശികലയുടെ പ്രസംഗം. വാചക കസർത്തുകൾ അവസാനിപ്പിച്ച് സംഘ് പരിവാർ ഭീഷണിക്കെതിരെ നടപടി സ്വീകരിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിണറായി വിജയൻ മാതൃകയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story