Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജോലി ചെയ്യാത്ത...

ജോലി ചെയ്യാത്ത ഉദ്യോഗസ്​ഥരെ വീട്ടിലിരുത്തും ^മന്ത്രി ജലീൽ

text_fields
bookmark_border
ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരെ വീട്ടിലിരുത്തും -മന്ത്രി ജലീൽ ഇരിങ്ങാലക്കുട: തദ്ദേശസ്വയംഭരണ വകുപ്പിൽ ശരിക്കും ജോലി ചെയ്യാൻ തയാറാകാത്ത ഉദ്യോഗസ്ഥരെ വീട്ടിലിരുത്തുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കാറളത്ത് ആരംഭിച്ച അജൈവ മാലിന്യ പ്ലാൻറി​െൻറ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളിൽ ഒരാവശ്യത്തിന് രണ്ടു തവണയിൽ കൂടുതൽ വരേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു. മാലിന്യങ്ങൾ ആകാശത്തുനിന്ന് മാലാഖമാർ ഇറങ്ങിവന്ന് നിക്ഷേപിക്കുന്നതല്ല. മലയാളി അവ​െൻറ വസ്ത്രം, ശരീരം, വീട് എന്നിവ വൃത്തിയാക്കി സൂക്ഷിക്കും. എന്നാൽ, ചുറ്റുപാടുകൾ വൃത്തിയാകണമെന്ന് നിഷ്കർഷയില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം മാലിന്യക്കൂമ്പാരമായി മാറി. മാലിന്യ നിർമാർജനത്തിന് സർക്കാറിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ കോർപറേഷനുകളിൽ ജൈവ-അജൈവ മാലിന്യ സംസ്കരണ പ്ലാൻറുകൾ ആരംഭിക്കും. നാല് വർഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂർണ മാലിന്യവിമുക്തമാക്കുക എന്നതാണ് സർക്കാറി​െൻറ ലക്ഷ്യം. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്ന സംവിധാനം ഒരുക്കിയാൽ 75 ശതമാനം മാലിന്യപ്രശ്നവും തീരുമെന്ന് മന്ത്രി പറഞ്ഞു. പ്രഫ. കെ.യു. അരുണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story