Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻ.സി.സി പരിശീലന...

എൻ.സി.സി പരിശീലന ക്യാമ്പ്​ സമാപിച്ചു

text_fields
bookmark_border
തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ 10 ദിവസമായി നടന്ന പെൺകുട്ടികളുടെ ഏഴാം കേരള എൻ.സി.സി ബറ്റാലിയൻ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന യോഗം കലക്ടർ ഡോ. എ. കൗശിഗൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ എം.എസ്. സമ്പൂർണ, കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലഫ്. കേണൽ വിശ്വനാഥ​െൻറ ഭാര്യ ജലജ എന്നിവർ സംസാരിച്ചു. കമാൻഡിങ് ഒാഫിസർ കേണൽ എച്ച്. പത്മനാഭ​െൻറ കീഴിൽ 650 പെൺകുട്ടികൾക്കാണ് പരിശീലനം നൽകിയത്. റൈഫിൾ ഷൂട്ടിങ്, സായുധ ഡ്രിൽ, വ്യക്തിത്വ വികസനം, ഗതാഗത നിയന്ത്രണം, അഗ്നിശമന പ്രവർത്തനം, ദുരന്ത നിവാരണം, നേതൃപരമായ പ്രവർത്തനം, സാന്ത്വന പരിചണം, പ്രാഥമിക ചികിത്സ, വയോജന പരിചരണം എന്നിവയിലായിരുന്നു പരിശീലനം. സി.എൻ. ജയദേവൻ എം.പി, മന്ത്രി വി.എസ്. സുനിൽകുമാർ, എ.ഡി.ജി.പി പത്മകുമാർ, ആർട്ടിസ്റ്റ് നമ്പൂതിരി, മുംബൈയിലെ ആദായ നികുതി അസി. കമീഷണർ ജ്യോതിസ് മോഹൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. സമാപനത്തോടനുബന്ധിച്ച് ക്യാമ്പ് ഫയറും സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story