Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൗരി ല​േങ്കഷ്​ വധത്തിൽ ...

ഗൗരി ല​േങ്കഷ്​ വധത്തിൽ പ്രതിഷേധം

text_fields
bookmark_border
തൃശൂർ: ജാതി-മത വിഭാഗീയതക്കെതിരെ പേനയെടുക്കുന്നവരെ വക വരുത്തുന്നവരുടെ കാര്യത്തിൽ സർക്കാറുകളുടെ തണുപ്പൻ സമീപനത്തി​െൻറ ഒടുവിലത്തെ ഇരയാണ് ഗൗരി ലേങ്കഷ് എന്ന് ജനതാദൾ-യു ജില്ല പ്രസിഡൻറ് യൂജിൻ മൊറേലി അഭിപ്രായപ്പെട്ടു. വിമർശിക്കുന്നവരെ കൊന്നൊടുക്കുന്ന രാജ്യത്ത് ജനാധിപത്യമുണ്ടെന്ന് പറയാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഗൗരി ലേങ്കഷി​െൻറ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സ്കൂൾ വർക്കേഴ്സ് അസോസിയേഷൻ തൃശൂർ സ്പീഡ് പോസ്റ്റ് ഒാഫിസിലേക്ക് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭ സുബ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി. രമാദേവി, ബീന ബാലൻ, വിമല ബാബു, െജസി ജോസ്, എ. വിജയകുമാരി, പി.യു. ശോഭന, സത്യഭാമ, എ.എസ്. ബിന്ദു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story