Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎഴുത്തച്​ഛൻ എജുക്കേഷൻ...

എഴുത്തച്​ഛൻ എജുക്കേഷൻ സൊ​ൈസറ്റി കെട്ടിടത്തി​െൻറ പൂട്ടു തകർത്തതിന്​ എം.എ. കൃഷ്ണനുണ്ണിക്കെതിരെ കേസ്​

text_fields
bookmark_border
തൃശൂര്‍: എഴുത്തച്ഛൻ എജുേക്കഷൻ സൊസൈറ്റി കെട്ടിടത്തി​െൻറ പൂട്ടുതകർത്ത് കയറിയെന്ന പരാതിയിൽ കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും എഴുത്തച്ഛൻ സമാജം നേതാവുമായ എം.എ. കൃഷ്ണനുണ്ണി അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. കൃഷ്ണനുണ്ണിയെ കൂടാതെ പി.എസ്. ജയഗോപാൽ, സി.കെ. ബാലൻ, പി.ആർ. ബാബു, രവി വെളിച്ചപ്പാട്ട്, സി.ആർ. രാധാകൃഷ്ണൻ എന്നിവർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. സൊസൈറ്റിയുടെ ചെമ്പൂക്കാവിലെ കെട്ടിടത്തി​െൻറ പൂട്ടുപൊളിച്ച് കയറി വസ്തുവകകൾ നശിപ്പിച്ചെന്ന് സെക്രട്ടറി സി.എൻ. സജീവൻ നൽകിയ പരാതിയിലാണ് നടപടി. അലമാര, കാഷ്ബുക്ക്, പണം എന്നിവ നഷ്ടപ്പെെട്ടന്നും പരാതിയിൽ പറയുന്നു. സമാജത്തിന് അനുവദിച്ച കോളജ് സ്വകാര്യ സ്വത്താക്കി മാറ്റിയതിനെയും സാമ്പത്തിക ക്രമക്കേട് നടത്തിയതിനെയും തുടർന്ന് ഈ വർഷം ജനുവരിയിൽ കൃഷ്ണനുണ്ണിയടക്കമുള്ളവരെ അന്വേഷണ വിധേയമായി സസ്െപൻഡ് ചെയ്തിരുന്നു. അതിക്രമത്തിൽ സൊസൈറ്റി ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡൻറ് പി.ആർ. സുരേഷ്, സൊസൈറ്റി പ്രസിഡൻറ് കെ.ജി. അരവിന്ദാക്ഷൻ, പ്രഫ. ടി.ബി. വിജയകുമാർ, സി.എൻ. സജീവൻ, വി.വി. അനിൽകുമാർ, പ്രകാശ് തച്ചുപറമ്പിൽ, എ.എൻ. ശശിധരൻ, കെ.എൻ. ഭാസ്കരൻ, എ.എൻ. രാധാകൃഷ്ണൻ, വി.ജി. മോഹനൻ, ടി.കെ. സന്തോഷ്, എം. ശ്രീധരൻ, രാജി മോഹൻദാസ്, പ്രിയ രാജൻ, പത്മിനി മോഹൻദാസ്, വി.ആർ. ഗോപി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story