Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്നേഹവീട് പദ്ധതിയുമായി ...

സ്നേഹവീട് പദ്ധതിയുമായി പ്രവാസി കൂട്ടായ്മ

text_fields
bookmark_border
വടക്കാഞ്ചേരി: പ്രവാസി കൂട്ടായ്മയുടെ സ്നേഹവീട് പദ്ധതിക്ക് തുടക്കമായി. വടക്കാഞ്ചേരി സുഹൃദ് സംഘം കൂട്ടായ്മ 30-ാം വാർഷികത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരഞ്ഞെടുത്ത ഒമ്പത് കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകുന്നത്. ആദ്യ വീട് നിർമാണം വേലൂർ പഞ്ചായത്തിൽ നടക്കും. സ്നേഹവീട് പദ്ധതി അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി സുഹൃദ് സംഘം പ്രസിഡൻറ് സി.എ. മുസ്തഫ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. ബാബു, മീന ശലമോൻ, എം. മഞ്ജുള, എം.കെ. ഹൈദർ കോയ, കെ.കെ. അബൂബക്കർ, സജീവ് ജേക്കബ് എന്നിവർ സംസാരിച്ചു. 'കർഷക തൊഴിലാളി കുടുംബങ്ങളെ റേഷൻ കാർഡി​െൻറ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം' വടക്കാഞ്ചേരി: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ കുടുംബങ്ങളെ റേഷൻ കാർഡി​െൻറ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) വടക്കാഞ്ചേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മുൻ എം.എൽ.എയും ബി.കെ.എം.യു സംസ്ഥാന പ്രസിഡൻറുമായ എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.വി. സുധീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.സി. മുകുന്ദൻ, സി.പി.ഐ ജില്ല എക്സി.അംഗം എം.ആർ. സോമനാരായണൻ, മണ്ഡലം സെക്രട്ടറി പി.കെ. പ്രസാദ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ് വി.ജെ. ബെന്നി, ജില്ല പഞ്ചായത്ത് അംഗം പി.ആർ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.എ. വേലായുധൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം.എസ്. അബ്ദുറസാഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായി പി.വി. സുധീർ (പ്രസി.), വിജയ മുരളീധരൻ, എം. കൃഷ്ണകുമാർ (വൈസ് പ്രസി.), എം.എ. വേലായുധൻ (സെക്ര.), സുമതി കൃഷ്ണൻ, അപ്പുമോൻ (ജോ. സെക്ര.), പി.ആർ. സുരേഷ് ബാബു (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story