Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹിന്ദുത്വ ഫാഷിസ...

ഹിന്ദുത്വ ഫാഷിസ പ്രതിരോധത്തിൽ സി.പി.എം പരാജയം ^മംഗത്​റാം പസ്​ല

text_fields
bookmark_border
ഹിന്ദുത്വ ഫാഷിസ പ്രതിരോധത്തിൽ സി.പി.എം പരാജയം -മംഗത്റാം പസ്ല തൃശൂർ: ഫാഷിസം പ്രതിരോധിക്കുന്നതിൽ സി.പി.എം പരാജയപ്പെട്ടുവെന്ന് ആർ.എം.പി.ഐ ജനറൽ സെക്രട്ടറി മംഗത്റാം പസ്ല വാർത്തസമ്മേളനത്തിൽ പറഞ്ഞു. മോദിയുടെ ഫോട്ടോസ്റ്റാറ്റായി മാറിെക്കാണ്ടിരിക്കുന്ന സി.പി.എമ്മിന് ആഗോളീകരണ സാമ്പത്തിക നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താൻ കഴിയുന്നില്ലെന്നും ന്യൂനപക്ഷ സംരക്ഷണത്തിന് തങ്ങളേയുള്ളൂവെന്ന സി.പി.എമ്മി​െൻറ അവകാശവാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.പാർട്ടി സംസ്ഥാന സമ്മേളനം ഒക്ടോബർ 15ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിലും ദേശീയ സമ്മേളനം നവംബർ 23 മുതൽ 26 വരെ ചണ്ഡിഗഢിലും നടക്കും. സംസ്ഥാന ചെയർമാൻ ടി.എൽ. സന്തോഷ്, സെക്രട്ടറി എൻ. വേണു, പി.ജെ. മോൻസി, കെ. ഗംഗാധരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിൽ സംഘ്പരിവാർ ഉയർത്തുന്ന വെല്ലുവിളി രാഷ്ട്രീയമായും സാമ്പത്തികമായും നേരിടാനുള്ള ജനകീയ മുന്നണി രൂപപ്പെടുത്താൻ ആർ.എം.പി.ഐ നേതൃത്വം നൽകുമെന്ന് അദ്ദേഹം രണ്ട് ദിവസങ്ങളിലായി ഇവിടെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തി​െൻറ സമാപനത്തിനു ശേഷം നടന്ന പൊതുയോഗത്തിറെ ഉദ്ഘാടന ്വപസംഗത്തിൽ അദ്ദേഹം പറഞ്ഞു. സസ ഭഗത്സിങ് അധ്യക്ഷത വഹിച്ചു. കെ. ഗംഗാധർ, ടി.എൽ. സന്തോഷ്, എൻ. വേണു, കെ.എസ്. ഹരിഹരൻ, പി.ജെ. മോൻസി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story