Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിതകള്‍ക്ക് വ്യവസായ...

വനിതകള്‍ക്ക് വ്യവസായ സംരംഭകത്വ പരിശീലനം

text_fields
bookmark_border
ചാലക്കുടി: കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക വകുപ്പും പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന്‌ അഹമ്മദാബാദിലെ എൻറർപ്രണര്‍ഷിപ് െഡവലപ്‌മ​െൻറ് ഇന്‍സ്്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യയുടെ (ഇ.ഡി.ഐ.ഐ) സഹകരണത്തോടെ ചാലക്കുടിയില്‍ വനിതകള്‍ക്കായി നാലാഴ്‌ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈമാസം സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക്‌ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എൻജിനീയറിങ്ങിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ തിങ്കളാഴ്‌ച രാവിലെ 11ന് ചാലക്കുടി ആനമല ജങ്ഷനിലെ ഇൻസ്്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാഷന്‍ ഡിസൈനിങ്ങില്‍െവച്ച്‌ നടത്തുന്ന അഭിമുഖത്തിന്‌ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്‌. പ്രായപരിധി- 18-നും 40നും മധ്യേ. ഫോൺ: 98474 63688
Show Full Article
TAGS:LOCAL NEWS 
Next Story