Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസിെൻറ മണൽവേട്ട:...

പൊലീസിെൻറ മണൽവേട്ട: രണ്ട് വഞ്ചികൾ പിടിച്ചെടുത്തു; ഒമ്പതുപേർ അറസ്്റ്റിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: അഴീക്കോട് ചുങ്കം ഭാഗത്ത് മണൽ വാരൽ സംഘത്തിനായി വീണ്ടും പൊലീസ് പരിശോധന. മണൽ സഹിതം രണ്ട് വഞ്ചികൾ പിടിച്ചെടുത്ത പൊലീസ് സ്ഥല ഉടമയും, നടത്തിപ്പുകാരനും ഉൾപ്പെെട ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. എറിയാട്, അഴീക്കോട് നിവാസികളായ ലത്തീഫ്, ജനീഷ്,ഇസ്മായിൽ, സുലൈമാൻ, ഹുസൈൻ, സുജിത്ത്, സുധീഷ്. നടത്തിപ്പുകാരനായ എറിയാട് നാലുമാക്കൽ ഗിരീഷ്, സ്ഥല ഉടമ പടിപുരക്കൽ സലീം എന്നിവരാണ് അറസ്റ്റിലായത് മറ്റൊരു നടത്തിപ്പുകാരനായ എൽത്തുരുത്ത് അനു എന്നയാളെ പിടികിട്ടാനുണ്ടെന്നും പൊലീസ് പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികളെ ചെറിയ കൂലിക്ക് നിയോഗിച്ചാണ് മണൽ എടുപ്പിക്കുന്നത്. പിന്നീട് വലിയ വിലയ്ക്ക് മണൽ വിറ്റ് പണംവാരുന്ന സംഘം മേഖലയിൽ സജീവമാണ്. ഇൗ സാഹചര്യത്തിലാണ് നടത്തിപ്പുകാരെ കൂടി കേസിൽ ഉൾപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ എസ്.െഎ കെ.ജെ.ജിനേഷ്, സി.പി.ഒ.മാരായ ഗിരീഷ്, േജാസഫ്,അഭിലാഷ്, തീരദേശ പൊലീസിലെ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story