Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
മാള: വലിയപറമ്പ് പുതുക്കുളം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഒാണാഘോഷം സംഘടിപ്പിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ബാബു അധ്യക്ഷത വഹിച്ചു. ഡോ. രേഖ സുനില്‍, അപർണ ബാബു, ഡോ. ലിഡിയ മേരി ജോസ് എന്നിവരെ ആദരിച്ചു. ഓട്ടിസം സ​െൻറർ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു മാള: സർവശിക്ഷ അഭിയാന്‍ പദ്ധതി പ്രകാരം അന്നമനട ഗ്രാമപഞ്ചായത്തില്‍ അനുവദിച്ചതും വര്‍ഷങ്ങളായി താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒാട്ടിസം സ​െൻറര്‍ സ്വന്തം കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം നിർവഹിക്കും. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍, കലക്ടര്‍ ഡോ. എ. കൗശികന്‍ തുടങ്ങിയവർ പങ്കെടുക്കും. 2009 ല്‍ ജില്ലയില്‍ അനുവദിച്ച രണ്ട് ഒാട്ടിസം സ​െൻററുകളില്‍ ഒന്നാണ് വാളൂര്‍ സാംസ്കാരിക നിലയത്തിൽ താല്‍ക്കാലികമായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. നാലാം വാര്‍ഡില്‍ പൊഴോലിപറമ്പില്‍ മാര്‍ട്ടിന്‍ സൗജന്യമായി നല്‍കിയ ഏഴര സ​െൻറ് ഭൂമിയില്‍ പണിത കെട്ടിടത്തിലേക്കാണ് ഒാട്ടിസം സ​െൻറർ പ്രവര്‍ത്തനം മാറ്റുന്നത്. മാള ബ്ലോക്ക് പഞ്ചായത്തി​െൻറ 25.7 ലക്ഷം രൂപയും അന്നമനട ഗ്രാമപഞ്ചായത്തി​െൻറ അഞ്ച് ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇരുനില കെട്ടിടം നിർമിച്ചത്. മേലഡൂര്‍ എം.ഐ.എല്‍ കമ്പനി മൂന്ന് ലക്ഷം രൂപയുടെ ഫർണിച്ചറുകള്‍ ഒാട്ടിസം സ​െൻററിന് നല്‍കി. 14 കുട്ടികളാണ് സ​െൻററിലുള്ളത്. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുമ്പോഴിത് 36 ആയി ഉയരും.
Show Full Article
TAGS:LOCAL NEWS 
Next Story