Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളോത്സവം

കേരളോത്സവം

text_fields
bookmark_border
വെള്ളാങ്ങല്ലൂർ: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തി​െൻറ ഭാഗമായ മത്സരങ്ങൾ ആരംഭിച്ചു. ഗെയിംസ് മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ അധ്യക്ഷനായി. സീമന്തിനി സുന്ദരൻ, എം.കെ. മോഹനൻ, മിനി രാജൻ, എ.കെ. മജീദ്, യൂത്ത് കോഒാഡിനേറ്റർ എം.എം. മുകേഷ് എന്നിവർ സംസാരിച്ചു. രചനാ മത്സരങ്ങൾ ഞായറാഴ്ച രാവിലെ 10 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. സ്നേഹ സൗഹാർദ കുടുംബ സംഗമം കരൂപ്പടന്ന: എ.കെ.ജി. സാംസ്കാരിക കേന്ദ്രം കരൂപ്പടന്നയുടെ നേതൃത്വത്തിൽ മുസാഫരിക്കുന്നിൽ സ്നേഹ സൗഹാർദ കുടുംബസംഗമം നടത്തി. പഴയകാല പ്രവർത്തകരെയും കുടുംബാംഗങ്ങളെയും ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികൾക്ക് ഉപഹാരം നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മുബാറക്ക് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.കെ. ഷിഹാബ് അധ്യക്ഷനായി. പി.എ. നസീർ, പി.ആർ. രതീഷ്, വി.എ. സജേഷ്, എം.എം. മുകേഷ്, ജാസ്മിൻ അലി, എ.യു. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story