Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട്...

പുതുക്കാട് മണ്ഡലത്തില്‍ ശാസ്ത്ര വിജ്ഞാന്‍ പദ്ധതി തുടങ്ങി

text_fields
bookmark_border
ആമ്പല്ലൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി കൊടകര ബി.ആര്‍.സി നേതൃത്വത്തില്‍ ശാസ്ത്ര വിജ്ഞാന്‍ പദ്ധതിക്ക് പുതുക്കാട് മണ്ഡലത്തില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി നന്തിക്കര ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടന്ന ശാസ്ത്രജീവനം ശില്‍പശാല മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്ലസ് ടു വിന് ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയില്‍ ശോഭിക്കാന്‍ കഴിയാത്തത് ആഴത്തിലുള്ള അപഗ്രഥനം സ്‌കൂള്‍ തലത്തില്‍ ഇല്ലാത്തതി​െൻറ തെളിവാണെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്ര വിഷയങ്ങളുമായി സംബന്ധിക്കുന്ന സെമിനാറുകള്‍, ചര്‍ച്ച ക്ലാസുകള്‍, ഗവേഷണ ലാബുകളുടെ സന്ദര്‍ശനം എന്നിവയും ഉണ്ടായിരുന്നു. ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍, ഗവേഷണ വിദ്യാർഥികള്‍ എന്നിവർ എല്ലാ മാസത്തെയും രണ്ടാം ശനിയാഴ്ച ശാസ്ത്ര വിഷയങ്ങളുമായി സംബന്ധിക്കുന്ന സെമിനാറുകളിലും ചര്‍ച്ച ക്ലാസുകളിലും ആശയവിനിമയം നടത്തും. പ്രഫ. എ. വിജയകുമാര്‍, ഡോ. ടി.വി. വിമല്‍കുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പഠനോപകരണ ശിൽപശാല ആമ്പല്ലൂര്‍-: പുതുക്കാട് നിയോജക മണ്ഡലത്തിലെ യു.പി വിഭാഗത്തിലെ സയന്‍സ് അധ്യാപകര്‍ക്കായി പഠനോപകരണ ശിൽപശാല സംഘടിപ്പിച്ചു. പുതുക്കാട് ഗവ. ഹൈസ്‌കൂളില്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സര്‍വശിക്ഷാ അഭിയാന്‍ ഡി.പി.ഒ ബിന്ദു പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ബി.പി.ഒമാരായ കെ. നന്ദകുമാര്‍, സജീവന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍ തയാറാക്കിയ 50 ഉപകരണങ്ങളുടെ പരീക്ഷണവും ശിൽപശാലയോടനുബന്ധിച്ച് നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story