Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർബുദത്തെ ജീവിതംകൊണ്ട് ...

അർബുദത്തെ ജീവിതംകൊണ്ട് തോൽപിച്ച സരസുവിന് സുമനസ്സുകളുടെ സമ്മാനം

text_fields
bookmark_border
ഇരിങ്ങാലക്കുട: അർബുദത്തെ പുഞ്ചിരികൊണ്ട് നേരിടുകയും ജീവിതം തിരികെപിടിക്കുകയും ചെയ്ത സരസുവിന് സുമനസ്സുകളുടെ സമ്മാനം. എടതിരിഞ്ഞി പോത്താനി അമ്പലത്തോട് ചേര്‍ന്ന് താമസിക്കുന്ന കൂലിപ്പണിക്കാരായിരുന്ന കുമാരന്‍ - കല്യാണി ദമ്പതികളുടെ മകളാണിവർ. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ പഠനം ചെറുപ്പത്തിലേ ഉപേക്ഷിച്ച സരസു തുടര്‍ന്ന് വീട്ടുപണിയെടുത്താണ് വൈകല്യമുള്ള അനിയത്തിയുള്‍പ്പെടെയുള്ള കുടുംബത്തെ നോക്കിയത്. ഇതിനിടെ കൂടപ്പിറപ്പുകളുടെ വിവാഹങ്ങള്‍ നടത്തിയപ്പോഴും സ്വന്തം ജീവിതം കാര്യമാക്കിയില്ല. 53ാം വയസ്സിലാണ് അർബുദം പിടിപെട്ടത്. സുമനസ്സുകള്‍ പലപ്പോഴും താങ്ങായെത്തി. രോഗത്തിൽനിന്ന് വിടുതൽ തേടിയെത്തിയപ്പോഴുണ്ടായ പ്രധാന വെല്ലുവിളി പ്രായംചെന്ന അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തെ എങ്ങനെ പുലര്‍ത്തും എന്നതായിരുന്നു. ലോട്ടറി വിൽപനയുമായി ഇറങ്ങിയ സരസുവിന് സുമനസ്സുകളുടെ സഹായമെത്തി. സരസുവി​െൻറ ജീവിതത്തെ കുറിച്ച് ഇരിങ്ങാലക്കുടയിലെ പ്രമുഖ ഫേസ്ബുക്ക് കൂട്ടയ്മയായ നമ്മുടെ ഇരിങ്ങാലക്കുടയില്‍ വന്ന ലേഖനത്ത തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് തന്നെ 30,000 രൂപയോളം അംഗങ്ങളില്‍നിന്ന് ലഭിച്ചു. തിരുവോണദിനത്തിൽ സമ്മാനമായി നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മ പ്രസിഡൻറ് ജോസ് മൊയലന്‍, പ്രിജോ റോബര്‍ട്ട്, ജീസ് ലാസര്‍, ശരത്ത്‌ പോത്താനി, സന്ദീപ് പോത്താനി, ലൈഫ് ഗാര്‍ഡ് പ്രസിഡൻറ് ചെന്താമരാക്ഷന്‍, പഞ്ചായത്ത് പ്രസിഡൻറ് ബിജു എന്നിവരുടെ നേതൃത്വത്തില്‍ ഇവർക്ക് സഹായം കൈമാറി. മറ്റു ചെറുസാധനങ്ങള്‍ വില്‍ക്കാവുന്ന തരത്തിലുള്ള പെട്ടിവണ്ടിയും അതിലേക്കായുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി സാമ്പത്തിക സഹായവും നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story