Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂർണമായി ടാറിങ്​...

പൂർണമായി ടാറിങ്​ നടത്താതെ സമരത്തിൽനിന്ന്​ പിന്മാറില്ല

text_fields
bookmark_border
കുതിരാൻ: കൊമ്പഴ മുതൽ കുതിരാൻ വരെ റോഡ് പൂർണമായി ടാറിങ് നടത്താതെ സമരത്തിൽനിന്ന് പിൻവാങ്ങില്ലെന്ന് വാണിയംപാറ ജനകീയ പ്രതിഷേധ കൂട്ടായ്മ അറിയിച്ചു. റിലേ നിരാഹാര സമരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മുന്നിൽ വിഷയം അവതരിപ്പിച്ചിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ ടാറിങ് നടത്തുമെന്ന് ആഗസ്റ്റ് 30ന് ഡെപ്യൂട്ടി കലക്ടർ ഉറപ്പ് നൽകിയതാണ്. എന്നാൽ, തുടർ നടപടി ഉണ്ടായില്ല. വൈകിയെങ്കിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിഷയത്തിൽ ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും പ്രഖ്യാപനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story