Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോക്കര്‍ ഫെയ്‌സ് ...

സോക്കര്‍ ഫെയ്‌സ് ഫുട്ബാള്‍:

text_fields
bookmark_border
ചാലക്കുടി: സോക്കര്‍ഫെയ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള സ്‌കൂള്‍ ഫുട്ബാള്‍ ടൂര്‍ണമ​െൻറില്‍ തൃശൂര്‍ കാല്‍ഡിയന്‍ ഹയര്‍സെക്കൻഡറി സ്‌കൂളും ചാലക്കുടി ബോയ്‌സ് ഹൈസ്‌കൂളും ഫൈനലിൽ. ഞായറാഴ്ച വൈകീട്ട് ഏഴിന് ചാലക്കുടി ബോയ്‌സ് ഹൈസ്‌കൂള്‍ ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടില്‍ ഇരുടീമുകളും ഏറ്റുമുട്ടും. ആറിന് വെറ്ററന്‍സി​െൻറ പ്രദര്‍ശനമത്സരം നടക്കും. തൃശൂരിലെ പ്രമുഖ കളിക്കാരും ചാലക്കുടിയിലെ പ്രമുഖരായ കളിക്കാരുമാണ് വെറ്ററന്‍സില്‍ മാറ്റുരക്കുക. ശനിയാഴ്ച നടന്ന വാശിയേറിയ സെമിഫൈനലില്‍ തൃശൂര്‍ കാല്‍ഡിയന്‍ ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിനെ 4-- 3ന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഇരു ടീമുകളും 3--3 തുല്യതയോടെ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് അധികസമയത്താണ് കാല്‍ഡിയന്‍ ടീം നിര്‍ണായക ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ചാലക്കുടി ബോയ്‌സ് ഹൈസ്‌കൂള്‍ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് അരിമ്പൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിനെ തോല്‍പിച്ച് ഫൈനലിലേക്കുള്ള അര്‍ഹത നേടി. ആദ്യ മത്സരത്തില്‍ നാഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ജിനുവും രണ്ടാമത്തെ മത്സരത്തില്‍ 'ചാലക്കുടി ബോയ്‌സിലെ സായൂജ് സുനിലും മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് പൗലോസ് താക്കോല്‍ക്കാരന്‍ മെമ്മോറിയല്‍ ട്രോഫി നല്‍കും. റണ്ണേഴ്‌സിന് ചിറയത്ത് ട്രോഫിയും സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story