Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരുപതിന കർമപദ്ധതി:...

ഇരുപതിന കർമപദ്ധതി: ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലിക്ക്​ തുടക്കമായി

text_fields
bookmark_border
ഇരിങ്ങാലക്കുട: സാമൂഹിക പ്രതിബദ്ധതക്കും വിശ്വാസ വളർച്ചക്കും പ്രാധാന്യം നൽകുന്ന 20ഇന കർമപദ്ധതികളോടെ ഇരിങ്ങാലക്കുട രൂപതയുടെ റൂബി ജൂബിലി തുടങ്ങി. പാലിയേറ്റിവ് കെയർ സംവിധാനം, സൗജന്യ ഭവനനിർമാണ പദ്ധതി, സമ്പൂർണ മാലിന്യ നിർമാർജന പദ്ധതി, അംഗപരിമിതരും രോഗികളും അനാഥർക്കും സഹായം ഒരുക്കുന്ന കാരുണ്യ പദ്ധതി തുടങ്ങി ഇരുപത് തലങ്ങളിലുള്ള പരിപാടികളാണ് റൂബി ജൂബിലിയോട് അനുബന്ധിച്ച് നടപ്പാക്കുക. രൂപതാ കാര്യാലയത്തിൽ തൃശൂർ അതിരൂപത ആർച് ബിഷപ് ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപതാ നിയുക്ത സഹായമെത്രാൻ മോൺ. ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ് ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ ഹൃദയ പാലിയേറ്റിവ് കെയറി​െൻറ പ്രവർത്തനോദ്ഘാടനം ഷിക്കാഗോ രൂപത സഹായമെത്രാൻ ജോസ് ആലപ്പാട്ട് സാന്ത്വന പരിചരണത്തിനായി ലഭിച്ച ആംബുലൻസ് ഫ്ലാഗ്ഒാഫ് ചെയ്ത് നിർവഹിച്ചു. ദർശൻ കമ്യൂണിക്കേഷ​െൻറ വീഡിയോ േഫ്ലാർ ആൻഡ് ഒാഡിയോ റെക്കോഡിങ് സ്റ്റുഡിയോ ഉദ്ഘാടനവും ആളൂർ ബി.എൽ.എം ധ്യാനകേന്ദ്രത്തോട് ചേർന്ന് നിർമിച്ച മരിയൻ പാതയുടെ വെെഞ്ചരിപ്പും നടന്നു. ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോബി പൊഴോലിപറമ്പിൽ, വികാരി ജനറാൾ ആേൻറാ തച്ചിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോർജ് പാറേമാൻ, ഹോളിഫാമിലി സന്യാസി സമൂഹം മദർ ജനറൽ സിസ്റ്റർ ഉദയ, സീറോ മലബാർ യൂത്ത് മൂവ്മ​െൻറ് പ്രസിഡൻറ് അരുൺ കവലക്കാട്ട്, ചെന്നൈ രൂപത പാസ്റ്ററൽ കൗൺസിൽ ജോ.സെക്രട്ടറി റീന ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story