Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിലക്കയറ്റം...

വിലക്കയറ്റം തുടർന്നിട്ടും സര്‍ക്കാര്‍ ഉറക്കത്തിൽ –ചെന്നിത്തല

text_fields
bookmark_border
വിലക്കയറ്റം തുടർന്നിട്ടും സര്‍ക്കാര്‍ ഉറക്കത്തിൽ –ചെന്നിത്തല തിരുവനന്തപുരം: ഓണം കഴിഞ്ഞിട്ടും കുതിച്ചുയരുന്ന അവശ്യസാധന വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയാണിപ്പോൾ. ഓണക്കാലത്ത് സര്‍ക്കാറി​െൻറ വിപണി ഇടപെടല്‍ പരിമിതമായിരുന്നത് കാരണം ഫലംകണ്ടില്ല. ആന്ധ്രയില്‍നിന്ന് അരി കൊണ്ടുവന്ന് വില പിടിച്ചുനിര്‍ത്തുമെന്ന ഭക്ഷ്യമന്ത്രിയുടെ വാഗ്ദാനവും പാഴായി. സംസ്ഥാനത്ത് സമീപകാലത്തൊന്നും വിലക്കയറ്റം ഇത്ര രൂക്ഷമായിട്ടില്ല. വില നിയന്ത്രിക്കുന്നതിന് അലംഭാവം ഉപേക്ഷിച്ച് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിച്ചാണ് പെട്രോളി​െൻറ മറവില്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്. എല്ലാ ഉൽപന്നങ്ങളെയും ജി.എസ്.ടിയുടെ കുടക്കീഴില്‍ കൊണ്ടുവന്നിട്ടും പെട്രോളിനെ ഉള്‍പ്പെടുത്താതിരിക്കുന്നത് ഈ കൊള്ള തുടരാനാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story