Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcc jal4

tcc jal4

text_fields
bookmark_border
ഗതാഗതക്കുരുക്ക് പഠിക്കാൻ പ്രത്യേകം സമിതി കുന്നംകുളം: നഗരത്തിലെ ഗതാഗതക്കുരുക്ക് പഠിച്ച് നിർദേശം സമർപ്പിക്കാൻ പ്രത്യേകം സമിതിയെ നിയോഗിക്കാൻ ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചു. ശനിയാഴ്ച കുന്നംകുളത്ത് നടന്ന യോഗത്തിലായിരുന്നു തീരുമാനം. ഒാണക്കാലത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങൾ തിങ്കളാഴ്ച പിൻവലിക്കും. ഇതോടെ സീനിയർ റോഡിലെ വൺവേ സംവിധാനം മാറും. പരിഷ്കാരം ഫലപ്രദമായിരുന്നെന്ന് യോഗം വിലയിരുത്തി. ഹെർബെർട്ട് റോഡിൽ പൂക്കച്ചവടം നടത്തിയിരുന്ന സ്ഥലം പാർക്കിങ്ങിന് അനുവദിക്കും. ഇതിലൂടെ ഗുരുവായൂർ റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഇവിടേക്ക് മാറ്റാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനമെടുക്കും. ആർ.ടി.ഒ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് മുമ്പ് കമ്മിറ്റിയെ തിരഞ്ഞെടുത്ത് നിർദേശങ്ങൾ തയാറാക്കാനും തീരുമാനമായി. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി പി. വിശ്വംഭരൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, കെ.പി. സാക്സൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story