Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലസൗഹൃദ ജില്ല:...

ബാലസൗഹൃദ ജില്ല: ഭിന്നശേഷി വിഭവകേന്ദ്രത്തിന്​ രൂപരേഖയായി

text_fields
bookmark_border
തൃശൂർ: ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിലുള്ള ബാലസൗഹൃദ ജില്ല പരിപാടിയുടെ മുഖ്യ േപ്രാജക്ടായ 'ഡിസെബിലിറ്റി റിസോഴ്സ് സ​െൻററി'​െൻറ (ഡി.ഡി.ആർ.സി) രൂപരേഖ സാങ്കേതിക ഉപദേശക സമിതിയിൽ അവതരിപ്പിച്ചു. കിലയാണ് സാങ്കേതിക സമിതിക്ക് നേതൃത്വം നൽകുന്നത്. സാങ്കേതിക സമിതിയുടെ പ്രഥമ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ എം.കെ.സി. നായർ റിസോഴ്സ് സ​െൻററി​െൻറ പ്രവർത്തനരീതിയും ലക്ഷ്യവും നിർദേശിച്ചു. സ​െൻററിന് തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കൂട്ടായ്മക്കുവേണ്ടി പ്രവർത്തിക്കുമെന്ന് അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ പറഞ്ഞു. ഓരോ കുട്ടിയുടെയും പ്രശ്നം എന്താണെന്ന് തിട്ടപ്പെടുത്തലായിരിക്കണം സ​െൻററി​െൻറ ചുമതല. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പത്്മിനി, ജില്ല പ്ലാനിങ് ഓഫിസർ യു. ഗീത, കില അസോ. പ്രഫ. ഡോ. പീറ്റർ എം. രാജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story