Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിസ്മയ വരകളുമായി...

വിസ്മയ വരകളുമായി 'കുഞ്ഞു'ലക്ഷ്മി

text_fields
bookmark_border
തൃശൂര്‍: മൂന്നാം വയസ്സിൽ കടലാസുപേപ്പറിൽ കോറിയിട്ട വർണചിത്രങ്ങൾക്ക് കൈയടിക്കാൻ ആളേറെ വന്നതോടെ ഒമ്പതുവർഷംകൊണ്ടു എം. ലക്ഷ്മിദേവിയെന്ന കൊച്ചുമിടുക്കി കാൻവാസിൽ പകർത്തിയത് 700ലധികം ചിത്രങ്ങൾ. ചുറ്റുപാടിലെ കാഴ്ചകൾ സ്വന്തം ചിന്തകളാൽ നിറമാർന്ന സൃഷ്്ടികളാക്കിയപ്പോൾ മാതാപിതാക്കളോടൊപ്പം അധ്യാപകരും നാട്ടുകാരും ഒപ്പംകൂടി. തിരഞ്ഞെടുത്ത 60 ചിത്രങ്ങളുമായി മാതാപിതാക്കളോടൊപ്പം ലക്ഷ്മി ലളിതകലാ അക്കാദമിയിൽ പ്രദർശനത്തിനെത്തിയപ്പോൾ കാഴ്ചക്കാരും ഏറി. മുത്തശ്ശി തിരഞ്ഞെടുത്ത ചിത്രങ്ങളായതിനാൽ 'ഗ്രാൻമാസ് കലക്ഷൻസ്' എന്ന പേരിലാണ് ചിത്രപ്രദർശനം പുരോഗമിക്കുന്നത്. ഗുരുക്കന്മാരില്ലാതെ സ്വന്തമായുള്ള വരകളുടെ വഴികളാണ് ലക്ഷ്മി തിരഞ്ഞെടുത്തത്. ക്രയോണ്‍സ്, വാട്ടര്‍ കളർ, അക്രിലിക്, ഓയിൽ, ചാര്‍കോള്‍, പെന്‍സില്‍ എന്നിങ്ങനെ എല്ലാ മാധ്യമത്തിലുമുള്ള ചിത്രരചന കാൻവാസിലേക്ക് മാറ്റിയിട്ടുണ്ട്. ഷൊര്‍ണൂര്‍ സ​െൻറ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 2015ല്‍ ഷൊര്‍ണൂരില്‍ ബാലന്‍ കെ. നായര്‍ സംസ്ഥാന നാടകോത്സവത്തോടനുബന്ധിച്ച് നടന്ന ദ്വിദിന ചിത്രപ്രദര്‍ശനവും കൊച്ചി മുസിരിസ് കുട്ടികളുടെ ബിനാലെയിലും പങ്കെടുത്തിട്ടുണ്ട്. പ്രിൻറിങ് ഡിസൈനറായ പിതാവ് പി. മധുസൂദനനും വീട്ടമ്മമായ മാതാവ് പി. ജിഷയുമാണ് പ്രോത്സാഹനവുമായി മകൾക്കൊപ്പമുള്ളത്. ഞായറാഴ്ച വൈകീട്ട് പ്രദര്‍ശനം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story