Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഷ്​ടമിരോഹിണി: ഒരുക്കം ...

അഷ്​ടമിരോഹിണി: ഒരുക്കം പൂർത്തിയായി; ഗവർണർ പങ്കെടുക്കും

text_fields
bookmark_border
ഗുരുവായൂര്‍: ഈ മാസം 12ന് നടക്കുന്ന അഷ്ടമിരോഹിണി ആഘോഷത്തി​െൻറ ഒരുക്കം പൂർത്തിയായതായി ദേവസ്വം ഭരണസമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 30,000 പേർക്ക് പിറന്നാൾസദ്യ നൽകും. ഇതിനായി 10.77 ലക്ഷം രൂപ വകയിരുത്തി. ഉത്സവകാലത്തെ മാതൃകയിൽ തെക്കേനടയിലും സദ്യക്ക് പന്തലൊരുക്കും. ഒരേ സമയം, 1700 പേർക്ക് സദ്യയിൽ പങ്കെടുക്കാം. രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയാണ് പിറന്നാൾ സദ്യ നൽകുക. 4040 ലിറ്റർ പാൽപ്പായസം തയാറാക്കും. ഇതിനായി 4.85 ലക്ഷം രൂപ വകയിരുത്തി. 4.40 ലക്ഷം രൂപയുടെ അപ്പം തയാറാക്കും. 20 രൂപയുടെ ഒരു രസീതിക്ക് രണ്ടപ്പം വീതമാണ് നൽകുക. ഒരാൾക്ക് പരമാവധി മൂന്ന് രസീതിയേ നൽകൂ. അഷ്ടമിരോഹിണിയുടെ തലേന്ന് വൈകീട്ട് അഞ്ചുമുതൽ അപ്പം ശീട്ടാക്കുന്നതിന് കൗണ്ടർ പ്രവർത്തിക്കും. 5000 രൂപയുടെ അട, 81000 രൂപയുടെ നെയ്പായസം എന്നിവയും നിവേദിക്കും. അഷ്ടമിരോഹിണി ദിവസം സ്വർണക്കോലമാണ് എഴുന്നള്ളിക്കുക. രാവിലെ ഗജരത്നം പത്മനാഭനും ഉച്ചക്ക് വലിയ കേശവനും രാത്രി ഇന്ദ്രസെനും കോലമേറ്റും. രാവിലെ ഏഴുമുതൽ ഉച്ചക്ക് ഒരുമണി വരെ വി.വി.ഐ.പികളുടെ ദർശനത്തിനുള്ള പ്രത്യേക നിയന്ത്രണമുണ്ട്. പ്രദേശവാസികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള പ്രത്യേക വരി രാവിലെ ആറുവരെ മാത്രമായിരിക്കും. വൈകീട്ട് 6.30ന് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സുരേഷ് ഗോപി എം.പി എന്നിവർ വിശിഷ്ടാതിഥികളാവും. ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം വെള്ളിത്തിരുത്തി ഉണ്ണി നായർക്ക് സമ്മാനിക്കും. നവതി ആഘോഷിക്കുന്ന ഡോ. എം. ലീലാവതിയെ ആദരിക്കും. ദേവസ്വം പ്രസിദ്ധീകരണമായ ഭക്തപ്രിയയുടെ ചീഫ് എഡിറ്ററാണ് ലീലാവതി. ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ. എ. സുരേശൻ, കെ. കുഞ്ഞുണ്ണി, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story