Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേവസ്വം ​െഗസ്​റ്റ്​...

ദേവസ്വം ​െഗസ്​റ്റ്​ ഹൗസ്​ ശുചിമ​ുറി മാലിന്യം പൊതുനിരത്തിൽ ഒഴുക്കി

text_fields
bookmark_border
ഗുരുവായൂർ: ദേവസ്വത്തി​െൻറ കൗസ്തുഭം െഗസ്റ്റ് ഹൗസിൽ നിന്ന് ശുചിമുറി മാലിന്യം പൊതുനിരത്തിലേക്ക് ഒഴുക്കി. ക്ഷേത്രദർശനത്തിന് പോകുന്നവരടക്കം മാലിന്യത്തിൽ ചവിട്ടി പോകേണ്ട അവസ്ഥയായിരുന്നു. ദേവസ്വത്തിലെ പൊതുമരാമത്ത് വിഭാഗത്തി​െൻറ കെടുകാര്യസ്ഥത മൂലമാണ് ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുക്കേണ്ട അവസ്ഥയുണ്ടായതെന്ന് ദേവസ്വത്തി​െൻറ ആരോഗ്യവിഭാഗം ജീവനക്കാർ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച 11.30ഓടെയാണ് വേണുഗോപാൽ പാർക്കിങ് ഗ്രൗണ്ടിന് മുന്നിലുള്ള റോഡിലേക്ക് ശുചിമുറി മാലിന്യം തുറന്നുവിട്ടത്. ടാങ്കിലേക്കുള്ള പൈപ്പിൽ തടസ്സമുണ്ടായപ്പോൾ അധികൃതർ റോഡിലേക്ക് പൊട്ടിച്ചുവിടുകയായിരുന്നു. കറുത്ത ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിൽ പരന്നൊഴുകി. സംഭവം അറിഞ്ഞ് കൗൺസിലർ ശോഭാ ഹരിനാരായണൻ നഗരസഭ അധികൃതരെ വിവരമറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജീവൻ പരിശോധന നടത്തി. ദേവസ്വത്തിന് നോട്ടീസ് നൽകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. സെപ്റ്റിക് ടാങ്കി​െൻറ അവസ്ഥ പല തവണ മരാമത്ത് വിഭാഗത്തെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ദേവസ്വം ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ നൂറു കണക്കിനാളുകൾ ദുരിതത്തിലാവുകയും നഗരസഭ ഇടപെടുകയും ചെയ്ത പ്രശ്നം ദേവസ്വം ജീവനക്കാർ മേലധികാരികളെ അറിയിക്കുന്നതിലും വീഴ്ചവരുത്തി. വെള്ളിയാഴ്ച വൈകീട്ട് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും സംഭവം അറിഞ്ഞത്. ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാവുമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story