Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചിയിൽനിന്നുള്ള...

പീച്ചിയിൽനിന്നുള്ള പൈപ്പ് ലൈനിലെ പൊട്ടൽ പരിഹരിക്കാൻ തീവ്രശ്രമം

text_fields
bookmark_border
തൃശൂർ: പീച്ചി ഡാമിൽനിന്ന് ജലശുദ്ധീകരണ ശാലയിലേക്കുള്ള 700 എം.എം പ്രീമോ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് തൃശൂർ നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം പഴയപടിയാകാൻ രണ്ടുനാൾ കൂടിയെടുക്കും. തൃശൂർ നഗരത്തിലേക്ക് ജലം വിതരണം െചയ്യുന്ന പുതിയ 14.5 ദശലക്ഷം ടാങ്കി​െൻറ ശുദ്ധീകരണ പ്ലാൻറിലേക്കുള്ള 600 എം.എം പൈപ്പ് ലൈനിലൂടെ വെള്ളം കടത്തിവിടാനാകുമെന്നതിനാൽ നഗരത്തിൽ ഭാഗികമായി വെള്ളം ലഭിക്കും. ശുദ്ധീകരണ പ്ലാൻറിലേക്കുള്ള 700 എം.എം പ്രീമോ പൈപ്പ് ലൈൻ ശേഷി വർധിപ്പിച്ച് ഇരുമ്പ് പൈപ്പ് ലൈൻ ആക്കാൻ കോർപറേഷൻ നടപടി തുടങ്ങിയ ഘട്ടത്തിലാണ് പൈപ്പ് പൊട്ടിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പൊട്ടൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെതന്നെ വാട്ടർ അതോറിറ്റി അധികൃതർ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഈ പൈപ്പ് നേരത്തെതന്നെ മാറ്റാൻ തീരുമാനിച്ചതായിരുന്നു. പീച്ചിയിലെ ഇറിഗേഷൻ വകുപ്പി​െൻറ കീഴിലുള്ള ഡാമിലെ പൂന്തോട്ടത്തിനുള്ളിൽ കൂടിയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത് എന്നതിനാലാണ് മാറ്റുന്നത് വൈകിയത്. 350 മീറ്റർ ദൂരമുള്ള പൈപ്പ് ലൈനിൽ ഡാമിൽനിന്നും 150 മീറ്റർ ദൂരെ മാറിയാണ് പൊട്ടിയത്. പൊട്ടിയതിന് സമീപത്ത് കൂറ്റൻ മരമുണ്ടെന്നതും തകരാർ പരിഹരിക്കുന്നതിന് തടസ്സമായി. മരം ഒഴിവാക്കി പുതിയ പൈപ്പിട്ട് ലൈൻ മാറ്റിവലിക്കാനാണ് ഇപ്പോൾ ശ്രമം. ഇതിനായി കോഴിക്കോട്ടുനിന്നും എറണാകുളത്ത് നിന്നുമുള്ള വിദഗ്ധസംഘം ശനിയാഴ്ച എത്തും. അസി. എക്സി. എൻജിനീയർ ബെന്നിയുടെയും അസി.എൻജിനീയർ എം.പി. പ്രജിതയുടെയും നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയും തകരാർ പരിഹരിക്കാൻ ശ്രമം നടത്തി. കോർപറേഷനോട് കൂട്ടിച്ചേർത്ത പഞ്ചായത്തുകളിലും പീച്ചിയിൽനിന്നും വെള്ളം വിതരണം ചെയ്യുന്ന സമീപത്തെ 10 പഞ്ചായത്തുകളിലും തിങ്കളാഴ്ചയോടെ മാത്രമേ സാധരണ നിലയിൽ വെള്ളം ലഭ്യമാകൂ.
Show Full Article
TAGS:LOCAL NEWS 
Next Story