Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇടതുമുന്നണി മദ്യനയം:...

ഇടതുമുന്നണി മദ്യനയം: കോൺഗ്രസ്​ കലക്​ടറേറ്റ്​ ധർണ തിങ്കളാഴ്​ച

text_fields
bookmark_border
തൃശൂർ: മദ്യവ്യാപനത്തിന് പര്യാപ്തമായ രീതിയിലുള്ള ഇടത് സർക്കാറി​െൻറ മദ്യനയത്തിനെതിരെ തിങ്കളാഴ്ച കലക്ടറേറ്റിന് മുന്നിൽ ധർണ നടത്താൻ ജില്ല കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. വിദ്യാലയങ്ങളും ആരാധനാലയങ്ങളുമായി ബാറുകളുെട ദൂരപരിധി കുറച്ചതും ദേശീയ, സംസ്ഥാന പാതകൾ തരംതാഴ്ത്തി കോർപറേഷൻ, മുനിസിപ്പൽ പ്രദേശങ്ങളിൽ ബാറുകൾ അനുവദിച്ചതും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ. നേതൃയോഗം മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, ഡി.സി.സി മുൻ പ്രസിഡൻറ് എം.പി. ഭാസ്കരൻ നായർ, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story