Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിലെ...

ദേശീയപാതയിലെ ​േശാ​ച്യാവസ്​ഥ: ഡി.സി.സി പ്രത്യക്ഷ സമരത്തിന്​

text_fields
bookmark_border
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങാൻ ജില്ല കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒല്ലൂർ നിയോജകമണ്ഡലത്തിലെ കോൺഗ്രസ് നേതൃയോഗം ശനിയാഴ്ച ൈവകീട്ട് അഞ്ചിന് മണ്ണുത്തിയിൽ പാർട്ടി ഒാഫിസിൽ ചേർന്ന് സമരത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത പൂർണമായി തകർന്നതോടെ ഗതാഗത സ്തംഭനവും അപകടമരണങ്ങളും പതിവാവുകയാണ്. നിലവിലുള്ള റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കുന്നതിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളും എം.പി, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ഗുരുതരമായ വീഴ്ചവരുത്തുകയാണെന്നും ഡി.സി.സി പ്രസിഡൻറ് ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story