Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആലിക്കൽ കണ്ണംകുറ്റി...

ആലിക്കൽ കണ്ണംകുറ്റി ക്ഷേത്രത്തിലെ കുളം ഒരു മാസത്തിനകം പൂർവ സ്ഥിതിയിലാക്കണം: കലക്ടർ

text_fields
bookmark_border
തൃശൂർ: ആമ്പല്ലൂർ കല്ലൂർ ആലിക്കൽ കണ്ണംകുറ്റിക്ഷേത്രത്തിൽ അനധികൃതമായി നിർമിച്ച കുളം 30 ദിവസത്തിനുള്ളിൽ പൂർവ സ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്. കുളം നിർമിക്കുന്നതിന് നെൽവയലിൽനിന്ന് മൂന്നര കോടിയുടെ കളിമണ്ണ് കടത്തിയെന്നും, ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപത്തിൽ ലോകായുക്ത കലക്ടർക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച കേസിലാണ് കലക്ടർ ഡോ.എ. കൗശിഗ‍​െൻറ നടപടി. സർക്കാറിന് അപേക്ഷ നൽകിയതനുസരിച്ച്, കലക്ടർക്ക് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ഹാജരായി വാറൻറ് പിൻവലിക്കാനുള്ള അപേക്ഷ ലോകായുക്ത അംഗീകരിച്ചിരുന്നു. ശനിയാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് കലക്ടറുടെ നടപടി. കുളം നിർമാണത്തി​െൻറ മറവിൽ അനുമതിയില്ലാതെ കളിമണ്ണ് കടത്തിയെന്നാരോപിച്ച് പരിസ്ഥിതി പ്രവർത്തകൻ ടി.എൻ. മുകുന്ദനായിരുന്നു പരാതി നൽകിയിരുന്നത്. മൂന്നരകോടിയോളം രൂപയുടെ വ്യവഹാരം നടന്നിട്ടും നടപടിയെടുക്കാതെ കാലതാമസം വരുത്തുകയും, ചുമതലാ നിർവഹണത്തിൽ കലക്ടർ വീഴ്ച വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുളം പൂർവസ്ഥിതിയിലാക്കാനും, വീഴ്ചവരുത്തുന്നുവെങ്കിൽ മുകുന്ദപുരം തഹസിൽദാറോട് നിലം പൂർവ സ്ഥിതിയിലാക്കി ആയതിനുള്ള െചലവ് ദേവസ്വം ഭരണസമിതിയിൽ നിന്നും റവന്യൂ റിക്കവറി നടപടികൾ മുഖേന ഈടാക്കാനും, തെറ്റായ റിപ്പോർട്ട് നൽകിയ അന്നത്തെ വില്ലേജ് ഓഫിസർക്കെതിരെ അച്ചടക്ക നടപടിക്കും, കളിമണ്ണ് ഖനനം ചെയ്ത് കൊണ്ടു പോയ വാഹനങ്ങൾക്ക് പാസ് അനുവദിച്ച ജില്ല ജിയോളജി ഓഫിസർക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും കലക്ടർ ശിപാർശ ചെയ്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story