Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട്...

പുതുക്കാട് സ്​റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ദീർഘിപ്പിക്കൽ പരിഗണനയിൽ​

text_fields
bookmark_border
ആമ്പല്ലൂർ:- പുതുക്കാട് റെയിൽവേ മേൽപാലം പൂർത്തിയാകുന്നതോടെ ഗേറ്റ് ഒഴിവാക്കി സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ദീർഘിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം അഡീഷനൽ റെയിൽവേ മാനേജർ കെ.എസ്. ജയിൻ അറിയിച്ചു. പരിശോധനക്കായി പുതുക്കാട് സ്റ്റേഷനിലെത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷനിൽ കുടുംബശ്രീ കാറ്ററിങ് സ്റ്റാൾ ആരംഭിക്കുന്നതി​െൻറ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ ട്രാഫിക് ഇൻസ്പെക്ടർ രഹിം, കാറ്ററിങ് ഇൻസ്പെക്ടർ ജോബി, പുതുക്കാട് സ്റ്റേഷൻ സൂപ്രണ്ട് വി.സി. രവി, തൃശൂർ ആർ.പി.എഫ് സർക്കിൾ ഇൻസ്പെക്ടർ കേശവദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്റ്റേഷ​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പുതുക്കാട് െട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി അരുൺ ലോഹിതാക്ഷൻ, വിജയകുമാർ പുതുക്കാട്ടിൽ എന്നിവർ നിവേദനം നൽകി. തിരുനാൾ കൊടിയേറി ആമ്പല്ലൂര്‍-: വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയില്‍ വി. അന്തോണീസി​െൻറ ദര്‍ശന തിരുനാളിന് വികാരി ഫാ. ജോണ്‍സണ്‍ ഒലക്കേങ്കില്‍ കൊടിയേറ്റി. ഞായറാഴ്ചയാണ് തിരുനാള്‍. രാവിലെ നടക്കുന്ന വി. കുര്‍ബാന, ആഘോഷമായ തിരുനാള്‍ പാട്ടുകുർബാന എന്നിവക്ക് ഫാ. ഡേവീസ് കണ്ണൂക്കാടന്‍ കാർമികത്വം വഹിക്കും. ഫാ. നിതിന്‍ ചക്കാലക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story