Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമതി നിഷേധിച്ചത്​...

അനുമതി നിഷേധിച്ചത്​ വിലകുറഞ്ഞ നടപടി –കടകംപള്ളി

text_fields
bookmark_border
കഴക്കൂട്ടം: ചൈനയിൽ നടക്കുന്ന അന്തർദേശീയ കോൺഗ്രസിൽ പെങ്കടുക്കാൻ തനിക്ക് യാത്രാനുമതി നിഷേധിച്ചത് വിലകുറഞ്ഞ നടപടിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിലേക്കുള്ള യാത്രക്കായി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നു. യാത്രാനുമതി നിഷേധിക്കുമെന്ന് കരുതിയില്ല. പക്ഷപാതപരമായാണ് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്. ഇതിലൂടെ ഇടുങ്ങിയമനസ്സാണ് തങ്ങളുടേെതന്ന് ബി.ജെ.പി ഗവൺമ​െൻറ് തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വർധിച്ച തോതിൽ ചൈയിൽനിന്ന് ടൂറിസ്റ്റുകൾ വർഷംതോറും കേരളത്തിലെത്തുന്നുണ്ടെന്നും അന്തർദേശീയ കോൺഫറൻസിൽ പെങ്കടുക്കുന്നത് സംസ്ഥാനത്തിന് ഗുണംചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story