Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെട്ടിടവരാന്തയിൽ...

കെട്ടിടവരാന്തയിൽ ഉറങ്ങിയ വയോധികനെ തെരുവുനായ്​ കടിച്ചുകീറി

text_fields
bookmark_border
പാവറട്ടി: റോഡരികിലെ കെട്ടിടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന തമിഴ് വയോധികനെ തെരുവുനായ് കടിച്ചുകീറി. ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ വയോധിക​െൻറ വെേട്ടറ്റ നായ് ചത്തു. ദിണ്ടിഗൽ വല്ലംപെട്ടി മണപ്പാറ മാവട്ടം സ്വദേശി മരുതയ് രാജനാണ് (67) കടിയേറ്റത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് പാവറട്ടി ചുക്കുബസാർ കൈരളി വായനശാലക്ക് സമീപമാണ് സംഭവം. പെരിങ്ങാട് കരയോഗം ഒാഫിസ് വരാന്തയിലാണ് ഇയാൾ പതിവായി കിടന്നുറങ്ങാറ്. പുലർച്ചെ അഞ്ചോടെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. കഴുത്തിലും കൈകൾക്കും ഇടതുകാലിലും കടിയേറ്റു. രക്തം വാർന്നൊലിക്കുന്ന നിലയിൽ കിടന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രതിരോധ കുത്തിവെപ്പും പ്രാഥമിക ചികിത്സയും നൽകി. പ്രദേശം കുറുക്കന്മാരുടെയും നായ്ക്കളുടെയും വിഷ പാമ്പുകളുടെയും താവളമാണ്. തമിഴ്നാട്ടിൽനിന്ന് 40 വർഷം മുമ്പ് പാവറട്ടിയിലെത്തിയതാണ് ഇയാൾ. അഞ്ചുവർഷമായി കരയോഗം ഒാഫിസ് വരാന്തയിലാണ് അന്തിയുറങ്ങുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story