Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാണവിരുന്ന്

ഒാണവിരുന്ന്

text_fields
bookmark_border
കുന്നംകുളം: കിടങ്ങൂർ പി.എസ്.പി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ എട്ടാമത് കടങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് രമണി രാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ. മണി അധ്യക്ഷത വഹിച്ചു. സമ്മാനവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതിയും മുതിർന്നവരെ ആദരിക്കൽ ജില്ല പഞ്ചായത്തംഗം കല്യാണി എസ്. നായരും നിർവഹിച്ചു. കലാ കായികമത്സരങ്ങളും കുട്ടികളുടെ കലാപരിപാടികളും നടന്നു. പള്ളിപ്പെരുന്നാളിനിടെ സംഘട്ടനം; മൂന്നുപേർക്ക് പരിക്ക്, അഞ്ചുപേർ അറസ്റ്റിൽ കുന്നംകുളം: പള്ളിപ്പെരുന്നാളിനിടെ ചേരിതിരിഞ്ഞ് സംഘട്ടനം. മൂന്ന് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. ആർത്താറ്റ് തെണ്ടുങ്ങൽ വീട്ടിൽ വിനു (40), വിജീഷ് (35), വളപ്പിൽ വീട്ടിൽ ഋഷിരാജ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒമ്പത് പേർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആർത്താറ്റ് ഒല്ലേക്കാട്ട് അദീപ് (19), ആനായ്ക്കൽ പൊന്നരാശ്ശേരി വീട്ടിൽ സുജിത്ത് (22), ആർത്താറ്റ് പാറമേൽ ജേക്കബ് (19) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ടുപേരുമാണ് അറസ്റ്റിലായത്. ആർത്താറ്റ് സ​െൻറ് മേരീസ് ഒാർത്തഡോക്സ് പള്ളി ദൈവ മാതാവി​െൻറ ജനന പെരുന്നാളിനോടനുബന്ധിച്ചായിരുന്നു സംഘട്ടനം. വെള്ളിയാഴ്ച പുലർച്ചെ 3.45ഒാടെ ആർത്താറ്റായിരുന്നു സംഭവം. പെരുന്നാളിനോടനുബന്ധിച്ച് ആഘോഷക്കമ്മിറ്റികൾ സ്പീക്കറിൽ പാട്ടുവെച്ച് ഡാൻസ് കളിക്കുന്നതിനിടെയുണ്ടായ വാക്തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. കഞ്ചാവ് ലഹരിയിലാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഘട്ടനത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പ്, പാര, മരംവടി എന്നിവയും കണ്ടെടുത്തു. അക്രമം നടത്തിയവരിൽനിന്ന് വട്ടുഗുളികയും പൊലീസ് പിടിച്ചെടുത്തു. ആശുപത്രിയിൽ കഴിയുന്നവർക്ക് തലക്കും കൈകാലുകൾക്കും പരിക്കുണ്ട്. അറസ്റ്റിലായ പ്രായപൂർത്തിയാകാത്തവരെ തൃശൂർ ജുവനൈൽ കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാൾ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story