Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാഷിസത്തിനെതിരെ...

ഫാഷിസത്തിനെതിരെ പ്രതിരോധച്ചങ്ങല

text_fields
bookmark_border
ഗുരുവായൂര്‍: ഗാന്ധി പ്രസംഗിച്ചയിടത്ത് തീർത്ത് മെഴുകുതിരികൾ തെളിച്ചു. വിവിധ സംഘടനകളിൽ ഉൾപ്പെട്ടവരുടെ കൂട്ടായ്മയാണ് ഗൗരി ലങ്കേഷ് വധത്തി​െൻറ പശ്ചാത്തലത്തിൽ പ്രതിരോധ ചങ്ങല തീർത്തത്. പി. അജിത്, മനീഷ് ഡേവിഡ്, കെ.സി. തമ്പി, നൗഷാദ് അലി, ബഷീർ പൂക്കോട്, ശശി വാറനാട്ട്, അഭിലാഷ് വി. ചന്ദ്രൻ, ബാലൻ വാറനാട്ട്, നൗഷാദ് തെക്കുംപുറം, വി.എം. ഹുസൈൻ, മുരളി കണ്ണത്ത്, കെ.യു. കാർത്തികേയൻ എന്നിവർ സംസാരിച്ചു. കെ.എ. ജേക്കബ്, ഡോ. കെ. വിവേക്, എം.എം. സുനിൽകുമാർ, സി.എം. ദാമോദരൻ, സി.ഡി. ജോൺസൺ, എൻ.പി. നാസർ, ചന്ദ്രൻ ചങ്കത്ത്, കെ.എ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഭാഗവത സപ്താഹയജ്ഞം തുടങ്ങി ഗുരുവായൂർ: അഷ്ടമിരോഹിണിയോടനുബന്ധിച്ച് ദേവസ്വം നടത്തിവരാറുള്ള ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ. സുരേശൻ, കെ. കുഞ്ഞുണ്ണി, അഡ്മിനിസ്‌ട്രേറ്റർ സി.സി. ശശിധരൻ, ഡോ. വി. അച്യുതൻകുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. 15 വരെ ദിവസവും രാവിലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെയാണ് യജ്ഞം.
Show Full Article
TAGS:LOCAL NEWS 
Next Story