Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഖ്​നോ മെഡിക്കൽ...

ലഖ്​നോ മെഡിക്കൽ കോളജിലേക്ക്​ മൃതദേഹം കടത്തി; ദേരക്കെതിരെ അന്വേഷണത്തിന്​ ഉത്തരവ്​

text_fields
bookmark_border
ചണ്ഡിഗഢ്: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ഗുർമീത് റാം റഹീം സിങ്ങി​െൻറ ദേര സച്ചാ സൗദ ആസ്ഥാനത്തുനിന്ന് ലഖ്നോ മെഡിക്കൽ കോളജിലേക്ക് 14 മൃതദേഹം കടത്തിയെന്ന മാധ്യമവാർത്തയെക്കുറിച്ച് അന്വേഷണം നടത്താൻ ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് ഉത്തരവിട്ടു. നിയമം ലംഘിച്ച് മൃതദേഹങ്ങൾ നീക്കിയതിനെക്കുറിച്ച് ഉടൻ അന്വേഷിക്കാൻ ആരോഗ്യ വിഭാഗം ഡയറക്ടർ ജനറലിനോട് മന്ത്രി ആവശ്യപ്പെട്ടു. ദേരക്ക് നൽകിയ ഗ്രാൻറിനെക്കുറിച്ചുള്ള വിവാദത്തിലും മന്ത്രി പ്രതികരിച്ചു. േദര കേന്ദ്രത്തിൽ നടന്ന കായിക പരിപാടിയിൽ സംബന്ധിക്കവെയാണ് ഗ്രാൻറ് പ്രഖ്യാപിച്ചത്. അത് ദേര തലവനായിരുന്ന ഗുർമീതിനല്ല, കായിക വികസനത്തിനാണ്. അവ ശരിയായി വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു. ദേര അണികളിൽനിന്ന് ഇനി വോട്ട് േതടുമോയെന്ന ചോദ്യത്തിന് എല്ലാവരുടെ വോട്ടും വേണെമന്നായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായിരുന്നു ദേരയുടെ പിന്തുണ.
Show Full Article
TAGS:LOCAL NEWS 
Next Story