Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടെലിഫോൺ...

ടെലിഫോൺ എക്​സ്​ചേഞ്ച്​ കേസ്​; മാരൻ സഹോദരന്മാർക്കെതിരെ കുറ്റപത്രം നൽകും

text_fields
bookmark_border
ചെന്നൈ: ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ മുൻ കേന്ദ്രമന്ത്രി ദയാനിധി മാരൻ അടക്കമുള്ള പ്രതികൾക്കെതിരെ സി.ബി.െഎ കേസുകൾക്കുള്ള പ്രത്യേക ജഡ്ജി ഒക്ടോബർ മൂന്നിന് കുറ്റപത്രം നൽകും. മാരനും മറ്റു നാലു പ്രതികളും വെള്ളിയാഴ്ച സ്പെഷൽ ജഡ്ജി എസ്. നടരാജൻ മുമ്പാകെ ഹാജരായി. ഇതേ തടർന്നാണ് കുറ്റപത്രം നൽകുന്നതിനായി കേസ് മാറ്റിയത്. അതേസമയം, ദയാനിധിയുടെ സഹോദരൻ കലാനിധി കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഹരജി നൽകി. ഇത് കോടതി പിന്നീട് പരിഹരിക്കും. 20042007 കാലത്ത് ദയാനിധി മാരൻ ടെലികോം മന്ത്രിയായിരിക്കെ ബി.എസ്.എൻ.എലി​െൻറ 764 അതിവേഗ ഡാറ്റ ലൈനുകൾ സ്ഥാപിച്ച് ദുരുപയോഗം െചയ്െതന്നാണ് കേസ്. കലാനിധിയുടെ ഉടമസ്ഥതയിലുള്ള സൺ ടി.വിക്കുവേണ്ടി ലൈനുകൾ ഉപയോഗിക്കുകയായിരുന്നു. ഇതിന് ബില്ല് ഉണ്ടായിരുന്നില്ലെന്നും 1.78 ലക്ഷത്തി​െൻറ നഷ്ടം സർക്കാറിന് ഉണ്ടാെയന്നും സി.ബി.െഎ കെണ്ടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story