Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസകിയ ജാഫരിയുടെ ഹരജി; ...

സകിയ ജാഫരിയുടെ ഹരജി; ഹൈകോടതി വിധി 26ന്​

text_fields
bookmark_border
അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിൽ കോൺഗ്രസ് നേതാവ് ഇഹ്സാൻ ജാഫരി കൊല്ലപ്പെട്ട കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ കീഴ്കോടതി വിധി ചോദ്യം ചെയ്ത് ജാഫരിയുെട ഭാര്യ സകിയ നൽകിയ ഹരജിയിൽ ൈഹകോടതി വിധി സെപ്റ്റംബർ 26ന്. സകിയയുടെയും പ്രത്യേക അന്വേഷണ സംഘത്തി​െൻറയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് സോണിയ ഗോക്കാനിയാണ് വിധി 26ന് പുറപ്പെടുവിക്കുമെന്ന് അറിയിച്ചത്. മുൻ എം.പിയായ ഇഹ്സാൻ ജാഫരിയടക്കം 68 പേരെ 2002 ഫെബ്രുവരി 28ന് ഗുൽബർഗിൽ ആക്രമികൾ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിൽ ഗൂഢാലോചനക്കാർക്കെതിരെ കേസെടുക്കണമെന്നാണ് സകിയ ജാഫരിയുടെ ആവശ്യം. കൂട്ടക്കൊലക്കേസിൽ പ്രത്യേക എസ്.െഎ.ടി കോടതി കഴിഞ്ഞ വർഷം 24 പ്രതികളെ ശിക്ഷിച്ചിരുന്നു. സംഭവത്തിനു പിന്നിൽ വിപുല തോതിലുള്ള ഗൂഢാലോചന ഇല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. 2012 ഫെബ്രുവരി എട്ടിന് പ്രത്യേക അന്വേഷണ സംഘം സ്പെഷൽ കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിൽ മോദിയടക്കമുള്ളവരെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സകിയ മെട്രോപൊളിറ്റൻ കോടതിയെ സമീപിച്ചു. എന്നാൽ, അവരുടെ ആവശ്യം നിരസിക്കപ്പെട്ടു. ഇതിനെതിരെയാണ് സകിയ 2014ൽ ഗുജറാത്ത് ഹൈകോടതിയെ സമീപിച്ചത്. ക്രിമിനൽ ഗൂഢാലോചനയിൽ മോദിയടക്കമുള്ളവർ പങ്കാളികളാണെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story