Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്ര ദർശനത്തിനിടെ...

ക്ഷേത്ര ദർശനത്തിനിടെ മുതിർന്ന പൗരനെ പൊലീസ് മർദിച്ചതായി പരാതി

text_fields
bookmark_border
ഗുരുവായൂർ: തിരുവോണ നാളിൽ ക്ഷേത്രദർശനത്തിന് വരിയിൽ നിന്ന മുതിർന്ന പൗരനെ പൊലീസ് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. തിരുവെങ്കിടം ബ്ലൂ ജേ ലോട്ടസ് അപ്പാർട്ട്മ​െൻറിൽ താമസിക്കുന്ന പി. ഉണ്ണികൃഷ്ണനാണ് (65) പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. തിരവോണത്തിന് രാവിലെ ഏഴോടെ ദർശനത്തിനുള്ള മുതിർന്ന പൗരന്മാർക്കുള്ള വരിയിൽ നിൽക്കുമ്പോഴാണ് സംഭവമെന്ന് പരാതിയിൽ പറഞ്ഞു. ഉണ്ണികൃഷ്ണൻ കൊടിമരത്തിന് സമീപം നിന്ന് തൊഴുമ്പോൾ മൂന്നുപേർ തള്ളിമാറ്റിയത് ചോദ്യം ചെയ്തപ്പോൾ ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന നീല ഷാൾ ധരിച്ച ആൾ അടിക്കാൻ ൈകയോങ്ങിയേത്ര. അടി തടുക്കാൻ രണ്ടു കൈയിലും കയറിപ്പിടിച്ചപ്പോൾ അയാൾ തന്നെ വലിച്ച് പുറത്തുകൊണ്ടുപോയി തോക്കുമായി കാവൽ നിൽക്കുന്ന പൊലീസുകാര​െൻറ അടുത്തുകൊണ്ടുപോയി ചെകിട്ടത്ത് അടിച്ചുവെന്നാണ് പരാതി. പിന്നീട് രണ്ടു പൊലീസുകാരും ചേർന്ന് തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചീത്ത വിളിക്കുകയും ഇടിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഇടി കൊണ്ട് മൂത്രമൊഴിച്ചപ്പോൾ ഷർട്ട് ഉൗരി തുടപ്പിച്ചു. 65 വയസ്സ് കഴിഞ്ഞയാളാണെന്ന് പറഞ്ഞപ്പോൾ 70വയസ്സ് കഴിഞ്ഞയാളായാലും അടിക്കുമെന്നായിരുന്നു മറുപടി. ഈ സമയത്ത് സ്റ്റേഷനിൽ എസ്.ഐ, സി.ഐ എന്നിവരാരും ഉണ്ടായിരുന്നില്ല. പിന്നീട് എസ്.ഐ വന്നശേഷം പൊലീസുകാരനെ മാന്തിയിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. പിന്നീട് രണ്ടു പേരുടെ ആൾ ജാമ്യത്തിൽ വിട്ടയച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ ശരിയാണോ എന്ന് അറിയാനായി ക്ഷേത്രത്തിലെ സി.സി.ടി.വി കാമറ പരിശോധിക്കണമെന്നും ഉണ്ണികൃഷ്ണൻ പരാതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, കലക്ടർ, എ.സി.പി, ടെമ്പിൾ സി.ഐ, ദേവസ്വം ചെയർമാൻ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ക്ഷേത്രത്തിനുള്ളിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ട പൊലീസുകാരനെ മാന്തി പരിക്കേൽപ്പിച്ചതിനാണ് കേസെടുത്തതെന്നും ഇയാളെ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story