Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാകിസ്​താനോട്​ ഇന്ത്യ ...

പാകിസ്​താനോട്​ ഇന്ത്യ ജമ്മു–കശ്​മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം

text_fields
bookmark_border
യുനൈറ്റഡ് നേഷൻസ്: ജമ്മു–കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമായി തുടരുമെന്ന് പാകിസ്താനോട് ഇന്ത്യ. ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറാൻ പാകിസ്താൻ ഭീകരത ദേശീയ നയമായി സ്വീകരിച്ചിരിക്കുകയാണെന്നും യു.എന്നിലെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധി ശ്രീനിവാസ് പ്രസാദ് ആരോപിച്ചു. യു.എന്നിൽ പാകിസ്താ​െൻറ സ്ഥിരം പ്രതിനിധി മലീഹ ലോധി കശ്മീർ വിഷയം ഉന്നയിച്ചപ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചത്. തീവ്രവാദികളുടെ സുരക്ഷിത താവളമാണ് പാകിസ്താനെന്ന് ശ്രീനിവാസ് പ്രസാദ് പറഞ്ഞു. ജനാധിപത്യ രാജ്യമായ ഇന്ത്യ ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പമാണ് നിലകൊള്ളുക. ഇത് തുരങ്കംവെക്കാൻ ഭീകരരെ അനുവദിക്കില്ല. ജമ്മു–കശ്മീർ വിഷയം യു.എന്നിൽ ഉന്നയിക്കുന്നതിനെയും ഇന്ത്യ അപലപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story