Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttct jal1

tct jal1

text_fields
bookmark_border
ചെറുതുരുത്തി: പൈങ്കുളം-തൊഴൂപ്പാടം റോഡി​െൻറ വാഴാലിപ്പാടം വരെയുള്ള രണ്ടരക്കിലോമീറ്റർ ദൂരം നവീകരണം തുടങ്ങി. 29 ലക്ഷം രൂപയാണ് ചെലവ്. പ്രവൃത്തി നടക്കുന്ന സ്ഥലം പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡൻറ് പി.എം.അമീർ, പി.ഡബ്ല്യു.ഡി വടക്കാഞ്ചേരി അസി. എൻജിനീയർ ബിന്ദു പരമേശ്വരൻ, ചേലക്കര അസി. എൻജിനീയർ കെ.ജെ. സിജി, ഒാവർസിയർ സുരേഷ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.യു. അരീഫ, പഞ്ചായത്തംഗങ്ങളായ ടി.കെ. വാസുദേവൻ, ഉണ്ണികൃഷ്ണൻ, പി.ആർ. മാധവൻ, മുൻ മെമ്പർ മുസ്തഫ എന്നിവർ സന്ദർശിച്ചു. വർഷങ്ങൾക്ക് മുമ്പ് മുൻ എം.എൽ.എ കെ. രാധാകൃഷ്ണ​െൻറ ഫണ്ടിൽനിന്ന് റോഡ് പണി ആരംഭിച്ചെങ്കിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്ന് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണ് നിർമാണം മുടങ്ങിയത്. തകർന്ന റോഡിലൂടെയുള്ള വാഹനയാത്ര ഏറെ ദുരിതമായിരുന്നു. യു.ആർ. പ്രദീപ് എം.എൽ.എയും പഞ്ചായത്തും ഇടപെട്ടതി​െൻറ ഭാഗമായിട്ടാണ് റോഡ് പണി പുനരാരംഭിക്കാൻ നടപടിയായത്. ഇതിലൂടെയുള്ള ബസ് സർവിസ് നിർത്തിയിട്ട് മാസങ്ങളായി. മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്ക് ഐക്യദാർഢ്യം ചെറുതുരുത്തി: മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എസ്.വൈ.എസ് ചേലക്കര സോൺ ചെറുതുരുത്തിയിൽ പ്രകടനം നടത്തി. ചേലക്കര എസ്.വൈ.എസ് സോൺ പ്രസിഡൻറ് അബ്ദുൽ റഷീദ് സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറ്് കെ.ആർ. മുഹമ്മദ് അൻവരി അധ്യക്ഷത വഹിച്ചു. മൊയ്തീൻ കുട്ടി സഖാഫി, മുസ്തഫ സഅദി, ഖാസിം മുസ്ലിയാർ,അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story