Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴ: പുലിക്കളിയുടെ...

മഴ: പുലിക്കളിയുടെ സമയക്രമം തെറ്റിച്ചു

text_fields
bookmark_border
തൃശൂർ: പുലികൾ നഗരത്തിലേക്ക് ഇറങ്ങി തുടങ്ങിയതോടെ തെളിഞ്ഞ മാനം മഴക്ക് വഴിമാറിയത് ചെറിയ ആശങ്ക സൃഷ്ടിച്ചു. ചന്നംപിന്നം െപയ്തു തുടങ്ങിയ മഴക്ക് ക്രമേണ ശക്തിയായി. അതോടെ പുലിക്കൂട്ടങ്ങളുെട പ്രയാണത്തി​െൻറ സമയക്രമം തെറ്റി. ശരീരത്തിലെ ചായത്തി​െൻറയും വേഷങ്ങളുടെയും ചൂടിൽനിന്ന് മഴ പുലികൾക്ക് ആശ്വാസമായപ്പോൾ ചെണ്ടക്കാർക്കും കളി ആസ്വാദകർക്കും ബുദ്ധിമുട്ടുണ്ടാക്കി. തുറന്നു കൊട്ടാനാവാതെ വാദ്യക്കാരും മികവ് കാട്ടാനാവാതെ നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയവരും പ്രയാസത്തിലായി. പെൺപുലികൾക്ക് ചുവടുവെക്കാൻ പെൺപടയുടെ താളം ഒരുക്കിയിരുെന്നങ്കിലും മഴശക്തിപ്പെട്ടതോടെ ഇവർക്കും മാറി നിൽക്കേണ്ടി വന്നു. വൈകീട്ട് അഞ്ചിന് ആദ്യം നടുവിലാലിൽ പ്രവേശിക്കേണ്ട കാനാട്ടുകര സംഘം എത്തിയപ്പോൾ സമയം ആറാവാറായി. തൊട്ടു പിറകെയെത്തിയ കോട്ടപ്പുറം ആറരയും കഴിഞ്ഞതോടെ മറ്റുള്ള സംഘങ്ങൾ മണിക്കൂറുകളോളം വൈകി. ടീമുകളുടെ സമയക്രമം തെറ്റിയതോടെ സമാപന സമ്മേളന പരിപാടികളുടെയും സമയവും വൈകി. ഇങ്ങനെയൊക്കെയാണെങ്കിലും പുലിക്കളിയുടെ ആവേശം തണുപ്പിക്കാൻ മഴക്കായില്ല. അര ലക്ഷത്തോളം ആളുകൾ പുലിക്കളി കാണാൻ എത്തിയിട്ടുണ്ടെന്നാണ് പൊലീസി​െൻറ പ്രാഥമിക കണക്ക്.
Show Full Article
TAGS:LOCAL NEWS 
Next Story