Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൈങ്കുളം^തൊഴൂപ്പാടം...

പൈങ്കുളം^തൊഴൂപ്പാടം റോഡ് അറ്റകുറ്റപ്പണി ഇന്ന്​ തുടങ്ങും

text_fields
bookmark_border
പൈങ്കുളം-തൊഴൂപ്പാടം റോഡ് അറ്റകുറ്റപ്പണി ഇന്ന് തുടങ്ങും ചെറുതുരുത്തി: വർഷങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ പൈങ്കുളം-തൊഴൂപ്പാടം റോഡ് അറ്റകുറ്റപ്പണി വെള്ളിയാഴ്ച തുടങ്ങും. 29 ലക്ഷത്തി​െൻറ നിർമാണത്തിനാണ് തുടക്കമാകുന്നത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് വർഷങ്ങളായി പൈങ്കുളം-തൊഴൂപ്പാടം രണ്ടര കി.മീറ്റർ റോഡ് നിർമാണം അനിശ്ചിതത്വത്തിലായിരുന്നു. സ്വകാര്യവ്യക്തി കോടതിയെ സമീപിച്ചതോടെയാണ് നിർമാണം മുടങ്ങിയത്. പാഞ്ഞാൾ പഞ്ചായത്തി​െൻറ വാദങ്ങളൊടുവിൽ കോടതി അംഗീകരിച്ചതോടെയാണ് റോഡ് വികസനത്തിന് വാതിൽ തുറക്കുന്നത്. തകർന്ന റോഡിലൂടെയുള്ള വാഹനയാത്ര ഏറെ ദുരിതമായിരുന്നു. ഇതിലൂടെയുള്ള ബസ് സർവിസ് നിർത്തിയിട്ട് മാസങ്ങളായി. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഹർത്താലുൾപ്പെടെ നിരവധി ജനകീയസമരങ്ങൾ പ്രദേശത്തുണ്ടായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story