Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാൻ...

കുതിരാൻ ഗതാഗതക്കുരുക്ക്​: സർക്കാർ ഇടപെടുന്നു

text_fields
bookmark_border
പട്ടിക്കാട്: കുതിരാൻ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ 13ന് 3.30ന് തിരുവനന്തപുരത്ത് യോഗം വിളിച്ചു. ഇതിന് മുന്നോടിയായി ശനിയാഴ്ച 11ന് ബന്ധപ്പെട്ടവരുടെ യോഗം കലക്ടറുടെ ചേംബറില്‍ ചേരും. കുതിരാനിലെ ഗതാത കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ. രാജന്‍ എം.എൽ.എ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കത്ത് നൽകിയിരുന്നു. റൂട്ടിൽ ബസ് സർവിസ് നിർത്താനുള്ള നീക്കവും തുടങ്ങിയിരുന്നു. മന്ത്രി എ.സി. മൊയ്തീനും പൊതുമരാമത്ത് മന്ത്രിയുമായി തിരുവനന്തപുരത്ത് കൂടിയാലോചന നടത്തിയിരുന്നു. ഇതിനിെട കുതിരാനിലെ തുരങ്ക നിർമാണ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പാലക്കാട് ജില്ല ലേബർ ഒാഫിസർ പ്രാഥമിക ചര്‍ച്ച നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story