Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചാവ്​ വിൽപന: നാല്...

കഞ്ചാവ്​ വിൽപന: നാല് കൗമാരക്കാർ പിടിയില്‍

text_fields
bookmark_border
മാള: കഞ്ചാവ് വിൽപന നടത്തുന്നതിനിടെ നാല് കൗമാരക്കാരെ എക്സൈസ് സംഘം പിടികൂടി. ചെറിയ പാക്കറ്റുകളിലാക്കിയ 36 ഗ്രാം കഞ്ചാവ് ഇവരിൽനിന്ന് കണ്ടെടുത്തു. 17 വയസ്സുകാരായ നാലുപേരും റ​െൻറ് എ കാര്‍ പ്രകാരം കാർ വാടകക്കെടുത്ത് കറങ്ങി നടന്നാണ് കഞ്ചാവ് വിറ്റിരുന്നത്. പുത്തന്‍ചിറ കണ്ണികുളങ്ങരയിലാണ് സംഭവം. പുത്തന്‍ചിറ, പുളിയിലക്കുന്ന്, കണ്ണികുളങ്ങര പ്രദേശങ്ങളില്‍ കഞ്ചാവ് വിൽപന വ്യാപകമെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് മാള എക്സൈസ് സംഘം പരിശോധന നടത്തിയത്. ഏതാനും യുവാക്കള്‍ കൂടി എക്സൈസ് സംഘത്തി​െൻറ നിരീക്ഷണത്തിലാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. അനീര്‍ഷ, പ്രിവൻറീവ് ഒാഫിസര്‍ വിന്നി സിമേന്തി, സിവില്‍ എക്സൈസ് ഒാഫിസര്‍മാരായ പി.കെ. ചന്ദ്രന്‍, എ.എസ്. റിഹാസ്, കെ.വി. ബിബിന്‍, പി.എം. ശബരിനാഥ്, വനിത ഒാഫിസര്‍ എ.കെ. അനീര്‍ഷ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തൃശൂര്‍ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story