Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൗരി ല​േങ്കഷ്​...

ഗൗരി ല​േങ്കഷ്​ വധത്തിനെതിരെ പ്രതിഷേധം പടരുന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഗൗരി ലേങ്കഷ് വധത്തിനെതിരെ കൊടുങ്ങല്ലൂർ മനുഷ്യാവകാശ കൂട്ടായ്മയും മാധ്യമ പ്രവർത്തകരും ഡി.വൈ.എഫ്.െഎയും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മനുഷ്യാവകാശ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകർ അണിനിരന്നു. ടി.എൻ. ജോയ് (നജ്മൽബാബു) ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ കൂട്ടായ്മ കൺവീനർ എൻ.ബി. അജിതൻ അധ്യക്ഷത വഹിച്ചു. കുഴിക്കാട്ടശ്ശേരി ഗ്രാമിക സെക്രട്ടറി പി.കെ. കിട്ടൻ, മാധ്യമപ്രവർത്തകരായ പി.വി. ബിമൽകുമാർ, കെ.കെ. ഷാജഹാൻ, സുരൻ, ബിജോയ് അരവിന്ദൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.െഎ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധയോഗത്തിൽ വിപിൻ പി. ദാസ്, പി.എച്ച്. നിയാസ്, സന്ദീപ് കളറാട്ട്, കെ.എ. അഫ്സൽ എന്നിവർ സംസാരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ െകാടുങ്ങല്ലൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ശ്രീനാരായണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ആർ. അശോകൻ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ നെല്ലിപറമ്പത്ത്, എൻ.എ. ആൻറണി, ഇ.കെ.സജീവൻ, വി.ആർ. രാമു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story