Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുപ്ലിയിൽ വീണ്ടും...

മുപ്ലിയിൽ വീണ്ടും കാട്ടാന; കൃഷി നശിപ്പിച്ചു

text_fields
bookmark_border
മറ്റത്തൂര്‍: പഞ്ചായത്തിലെ മുരിക്കുങ്ങല്‍ താളൂപ്പാടം പ്രദേശത്ത് വീണ്ടും കാട്ടാനകളിറങ്ങി. കളത്തിങ്കല്‍ ഡേവീസ്, മുണ്ടാടന്‍ പോള്‍ എന്നിവരുടെ കൃഷിയിടത്തിലെ നിരവധി വാഴകളും കവുങ്ങും നശിപ്പിച്ചു. ഒരു മാസത്തോളമായി പ്രദേശത്ത് പതിവായി കാട്ടാനയിറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു. മുരിക്കുങ്ങല്‍ -മുപ്ലി റോഡിലെ മുപ്ലി തേക്കുതോട്ടം വഴിയാണ് ആനകള്‍ കൃഷിയിടത്തിൽ എത്തുന്നത്. താളൂപ്പാടത്തെ വീടുകള്‍ക്ക് സമീപവും ആനകള്‍ എത്തുന്നുണ്ട്. മുപ്ലി തേക്ക് തോട്ടത്തിലും റോഡിലും പകല്‍ പോലും ആനകളെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മലയോര ഗ്രാമങ്ങളായ പോത്തന്‍ചിറ, നായാട്ടുകുണ്ട്, പത്തരക്കുണ്ട്, ചൊക്കന പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാനകളില്‍നിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആശ്യപ്പെട്ട് പോത്തന്‍ചിറ -നായാട്ടുകുണ്ട് ഗ്രാമവാസികള്‍ മൂന്നാഴ്ച മുമ്പ് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചോഫിസിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. തുടര്‍ന്ന് ചാലക്കുടി ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ വനപാലകസംഘം വനാതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തുകയും പോത്തന്‍ചിറയിൽ കണ്ടെത്തിയ മോഴ ആനയെ വനത്തിലേക്ക് കയറ്റിവിടുകയും ചെയ്തിരുന്നു. എന്നാൽ, മലയോര കര്‍ഷകര്‍ക്ക് പേടിസ്വപ്‌നമായി കാട്ടാനകള്‍ ഇപ്പോഴും ഈ പ്രദേശങ്ങളിലേക്കിറങ്ങുകയാണ്. വനാതിര്‍ത്തിയില്‍ സോളാര്‍ വേലി കെട്ടി ആനകളെ തടയണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാട്ടാന ശല്യത്തിന് അറുതി വരുത്താന്‍ അടിയന്തര നടപടി വേണമെന്ന് കോണ്‍ഗ്രസ് പുതുക്കാട്‌ നിയോജക മണ്ഡലം ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ സോജന്‍ പടിഞ്ഞാറന്‍കാരന്‍, യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡൻറ് ലിേൻറാ പള്ളിപ്പറമ്പന്‍, ബൂത്ത് പ്രസിഡൻറ്ലത്തീഫ് കൊല്ലേരി എന്നിവര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story